സ്വന്തം ലേഖകന്‍: ഡബ്‌ളു ഡബ്‌ള്യു ഇ ഇടിക്കൂട്ടിലെ മിന്നും താരം ചെയ്‌നയെ അമേരിക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാലിഫോര്‍ണിയയിലെ റെഡോന്‍ഡോ ബീച്ചിലെ സ്വന്തം വീട്ടില്‍ ബുധനാഴ്ച ഉച്ചക്കായിരുന്നു അന്ത്യം. ജോവാന്‍ ലോറര്‍ എന്ന 45 കാരിയായ ചെയ്‌ന മരിച്ചതായി വ്യാഴാഴ്ച അവരുടെ മാനേജര്‍ ട്വിറ്ററിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അമിതമായി മരുന്നു കഴിച്ചതായിരിക്കാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവിധ രീതിയിലുള്ള മാനസിക പ്രശ്‌നങ്ങളുടെ പേരില്‍ ഏതാനും നാളായി ചെയ്‌ന മരുന്നു കഴിക്കുന്നുണ്ടായിരുന്നു. അതേസമയം ഇവരുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഇവരില്‍ നിന്നും പ്രതികരണം ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
45 കാരിയായ ജോവാന്‍ മരിയാ ലോറര്‍ ഡബ്‌ള്യൂ ഡബ്‌ള്യൂ ഇ രംഗത്തെ സൂപ്പര്‍താരമായിരുന്നു. ഇതുവരെ പരാജയം അറിഞ്ഞിട്ടില്ലാത്ത ഇവര്‍ ചെയ്‌ന എന്ന പേരിലാണ് ലോക പ്രസിദ്ധയായത്. ഫ്‌ലോറിഡയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഇടിക്കൂട്ടില്‍ എത്തിയ ചെയ്‌ന 1996 ല്‍ വനിതാ ചാമ്പ്യന്‍ഷിപ്പിലെ റൂക്കി ഓഫ് ദി ഇയര്‍ ആയിരുന്നു.
റിംഗില്‍ നിന്നും വിരമിച്ച ശേഷം മോഡലിംഗും റിയാലിറ്റി ഷോയും അഭിനയവുമൊക്കെയായി തിരക്കിലായിരുന്നു ചെയ്‌ന. 2001 ല്‍ ഈഫ് ദെ ഒണ്‍ലി ന്യൂ എന്ന പേരില്‍ ആത്മകഥയും പുറത്തിറക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല