മാമ്മന്‍ ഫിലിപ്പ്: സ്റോക്ക് ഓണ്‍ ട്രന്റ്: യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളില്‍ ഒന്നായ സ്റ്ഫോര്ട്ഷെയര് മലയാളി അസോസിയേഷന്റെ 20162017 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏപ്രില്‍ 2 ന് അസോസിയേഷന്റെ ഈസ്റെര്‍ വിഷു ആഘോഷത്തോടനുബന്ധിച്ച് നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ 23 അംഗ നിര്‍വ്വാഹക സമിതിയെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് ആയി ശ്രീ റിജോ ജോണ്‍, വൈസ് പ്രസിഡന്റ്മാരായി ശ്രീ തോമസ് പോള്‍, ശ്രീ റ്റിജു തോമസ് തുടങ്ങിയവരും നേതൃസ്ഥാനത്തെത്തി. സെക്രെട്ടറിയായി എബിന് ബേബിയും ട്രഷററായി സിറിള്‍ മാഞ്ഞൂരാനും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജിജോമോന് ജോര്ജു, ഫിനെഷ് വിത്സണ് എന്നിവരെ ജോയിന്റ് സെക്രെട്ടറിമാരായും ദീപു ബേബിയെ ജോയിന്റ് ട്രഷററായും യോഗം ചുമതലപ്പെടുത്തി. പി ആര് ഓ യുടെ ചുമതല മാമ്മന്‍ ഫിലിപ്പ്, ജോസ് മാത്യൂ എന്നിവര്‍ക്കും സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍മാരായി വിനു തോമസ്, അജി മംഗലത്തും ആര്‍ട്സ് കോര്‍ഡിനേറ്റര്‍മാരായി റോയ് ഫ്രാന്‍സിസും, ഷിജി റെജിനാള്‍ഡും ചുമതലയേറ്റു. ലാംഗ്വേജ് സ്കൂള്‍ കോര്‍ഡിനേറ്ററായി ഷാജില്‍ തോമസും ഡാന്‍സ് സ്കൂള്‍ കോര്‍ഡിനേറ്റര്‍മാരായി മോജി ടി ജോണ്‍, മാജു അനീഷ് എന്നിവരും മെംബര്‍ വെല്‍ഫെയര്‍ കോര്‍ഡിനേറ്ററായി വിന്‍സെന്റ് കുര്യാക്കോസും തിരഞ്ഞെടുക്കപ്പെട്ടു. റിജോ ജോണിന്റെ നേത്രുത്വത്തിലുള്ള കമ്മിറ്റിയുടെ രണ്ടാമൂഴമാണിത്. കഴിഞ്ഞ കാലയളവില്‍ സംഘടനക്കുണ്ടായ വളര്‍ച്ചയുടെയും പുരോഗമനത്തിന്റെയും അടിസ്ഥാനത്തില്‍ തുടര്‍ച്ചയായി ഒരു വര്‍ഷം കൂടെ തുടരുവാന്‍ അംഗങ്ങള്‍ ഏകകണ്ടമായി തീരുമാനിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല