സ്വന്തം ലേഖകന്‍: ഫിലിപ് രാജകുമാരനുമായുള്ള പ്രണയം പറയുന്ന എലിസബത്ത് രാജ്ഞിയുടെ കത്തിന് 14,000 പൗണ്ട്. ഫിലിപ്പ് രാജകുമാരനെ തനിക്ക് എത്രമാത്രം ഇഷ്ടമാണെന്ന് വിവരിക്കുന്ന എലിസബത്ത് രാജ്ഞിയുടെ കത്താണ് നീണ്ട ലേലത്തിനൊടുവില്‍ 14000 പൗണ്ടിനു (പതിമൂന്നര ലക്ഷം രൂപ) വില്‍പ്പന നടന്നത്.
മുമ്പ് പതിനെട്ടോളം തവണ ലേലത്തില്‍ വക്കാന്‍ ശ്രമം നടന്നിട്ടുള്ള കത്താണിത്. 1947 ല്‍ 21 മത്തെ വയസ്സില്‍ ഫിലിപ് രാജകുമാരനുമായുള്ള വിവാഹത്തിനു മാസങ്ങള്‍മുമ്പ് ഗ്രന്ഥകാരനായ ബെറ്റി ഷ്യൂ എന്നയാള്‍ക്ക് എലിസബത്ത് രാജ്ഞി അയച്ചതായിരുന്നു ഈ കത്ത്.
13 മത്തെ വയസ്സില്‍ ഫിലിപ് രാജകുമാരനെ ആദ്യം കണ്ടുമുട്ടിയതടക്കമുള്ള തങ്ങളുടെ പ്രണയ നിമിഷങ്ങള്‍ രാജ്ഞി കത്തില്‍ വിവരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബ്രിട്ടന് എലിസബത്ത് രാജ്ഞിയുടെ 90 മത്തെ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചതിന്റെ തൊട്ടുപുറകെയാണ് കത്ത് ലേലത്തിനു വച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല