1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2016

സ്വന്തം ലേഖകന്‍: ഒമാനിലെ സലാലയില്‍ മലയാളി നഴ്‌സ് കുത്തേറ്റു മരിച്ച സംഭവം, പ്രധാനമന്ത്രി ഇടപെടുന്നു. ഒമാനില്‍ കുത്തേറ്റു മരിച്ച മലയാളി നഴ്‌സ് ചിക്കു റോബോര്‍ട്ടിന്റെ മൃതദേഹം ഉടനെ നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് ഇടപെട്ടതോടെയാണ് നടപടി ക്രമങ്ങള്‍ വേഗത്തിലായത്.

കഴിഞ്ഞ ബുധനാഴ്ചയാണ് ചങ്ങനാശ്ശേരി മാടപ്പള്ളി ആഞ്ഞിലിപ്പറമ്പില്‍ ലിന്‍സണ്‍ തോമസിന്റെ ഭാര്യ ചിക്കുവിനെ താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് കൊലനടന്നത് എന്നാണ് സൂചന.

നാല് മാസം ഗര്‍ഭിണിയായ ഇവരുടെ കാതുകള്‍ അറുത്ത നിലയിലായിരുന്നു.
ഒമാനിലെ ബദര്‍ അല്‍ സമ ആസ്പത്രിയില്‍ നഴ്‌സായി ജോലി നോക്കുകയായിരുന്നു ചിക്കു. ഭര്‍ത്താവ് ലിന്‍സണ്‍ ഇതേ ആശുപത്രിയില്‍ തന്നെ ജീവനക്കാരനാണ്. ചിക്കുവിന്റെ മരണത്തെ തുടര്‍ന്ന് ബോധരഹിതനായ ലിന്‍സണ്‍ ചികിത്സയിലായിരുന്നു.

പാകിസ്ഥാന്‍ സ്വദേശിയായ അയല്‍ക്കാരനാണ് കൊലപാതകത്തിന് പിന്നിലെന്നും ഇയാളെ തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.