സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടി ഇന്ത്യയില്‍ നിന്ന് ആളെ പിടിക്കുന്ന ഭീകരന് സിറിയയില്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ ഡ്രോണ്‍ വിമാനം സിറിയയില്‍ നടത്തിയ ബോംബാക്രമണത്തിലാണ് മുഹമ്മദ് ശാഫി അര്‍മര്‍ എന്നറിയപ്പെടുന്ന ഭീകരന് കൊല്ലപ്പെട്ടത്. 26 കാരനായ ശാഫി കര്‍ണാടകയിലെ ഭട്കല് സ്വദേശിയാണ്.
ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ വലംകൈയ്യായി അറിയപ്പെടുന്ന ശാഫിയാണ് ഇന്ത്യയില്‍ ഐ.എസിന് ശാഖ ആരംഭിക്കാന്‍ സഹായിച്ചത്. ഇയാള്‍ കുറഞ്ഞത് 30 ഇന്ത്യക്കാരെ ഇതിനകം സംഘടനയില്‍ ചേര്‍ത്തതായാണ് വിവരം. നാഷണല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സിയും (എന്‍.ഐ.എ) രാജ്യത്തെ വിവിധ സംസ്ഥാന പൊലീസും ചേര്‍ന്ന് ഐ.എസില്‍ ചേര്‍ന്ന 23 ഓളം ഇന്ത്യക്കാരെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ശാഖ തുടങ്ങാന്‍ ശാഫി പദ്ധതിയിട്ടതായാണ് റിപ്പോര്‍ട്ട്.
ഐ.എസിന്റെ ഇന്ത്യന്‍ ശാഖയുടെ തലവനായ ശാഫിയുടെ സഹോദരന് സുല്‍ത്താന്‍ അര്‍മര്‍ കഴിഞ്ഞ വര്‍ഷം സമാന രീതിയില്‍ കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല