സ്വന്തം ലേഖകന്‍: ഓണ്‍ലൈന്‍ ഡേറ്റിംഗ് വെബ്സൈറ്റായ ബ്യൂട്ടിഫുള്‍ പീപ്പിള്‍ ഹാക്കര്‍മാര്‍ തകര്‍ത്തു, അംഗങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ പുറത്ത്. വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന വ്യക്തികളുടെ ലൈംഗിക താല്‍പ്പര്യങ്ങളും ഡേറ്റിംഗ് സുഹൃത്തുക്കളുമായി നടത്തിയ രഹസ്യ ചാറ്റിംഗ് സന്ദേശങ്ങളുമാണ് ഹാക്കര്‍മാര്‍ അങ്ങാടിപ്പാട്ടാക്കിയത്.
സ്വകാര്യ വ്യക്തി വിവരങ്ങള്‍ ചിലര്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കും വച്ചിട്ടുണ്ട്.
ആണ്‍പെണ്‍ സൗഹൃദങ്ങളും ചിത്രങ്ങളും ചോര്‍ന്നു. രഹസ്യ സ്വഭാവമുള്ള ചിത്രങ്ങളും മറ്റും ഓണ്‍ലൈനിലൂടെ വൈറലാകുന്നത് അംഗങ്ങള്‍ക്ക് തലവേദനയാകുകയാണ്. നേരത്തെ തന്നെ ഹാക്കിംഗ് ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും പുതിയ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടത് അടുത്തിടെയാണ്.
വ്യക്തികളുടെ ലൈംഗിക അഭിരുചികള്‍, പൊക്കം, തുക്കം, ജോലി, ശരീര പ്രകൃതി തുടങ്ങിയ വ്യക്തി വിവരങ്ങളും ഹാക്കര്‍മാര്‍ പുറത്ത് വിട്ടിട്ടുണ്ട്.
അതേസമയം ഹാക്കിംഗ് സംബന്ധിച്ച് പ്രതികരിക്കാന്‍ ബ്യുട്ടിഫുള്‍ പീപ്പിള്‍ അധികൃതര്‍ തയ്യാറായിട്ടില്ല. എന്നാല്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണം നല്കുന്ന സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല