സ്വന്തം ലേഖകന്‍: ചെര്‍ണോബില്‍ ആണവ ദുരന്തത്തിന് 30 വയസ്, ആണവ വിപത്തിനെതിരെ മെഴുകുതിരികളുമായി ലോകം. 1986 ഏപ്രില്‍ 26 നായിരുന്നു ആണവ ശക്തിയുടെ അപകടം ലോകത്തെ ഞെട്ടിച്ച മഹാദുരന്തമുണ്ടായത്. ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മെഴുകുതിരികള്‍ തെളിയിച്ചു. ഉക്രെയിനിലെ കീവില്‍ നടന്ന പ്രത്യേക ചടങ്ങില്‍ യുക്രെയ്ന് പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ പങ്കെടുത്തു.
പഴയ സോവിയറ്റ് യൂനിയന്റെ ഭാഗമായിരുന്ന യുക്രെയ്ന്ബെലറൂസ് അതിര്‍ത്തിയിലാണ് ചെര്‍ണോബില്‍ ആണവനിലയം സ്ഥിതിചെയ്തിരുന്നത്. ആവശ്യത്തിന് നിയന്ത്രണ ദണ്ഡുകള് ഇല്ലാത്തതിനാലും ശീതീകരണ സംവിധാനം തകരാറിലായതിനാലും ഒരു റിയാക്ടറിലെ ആണവ ഇന്ധനം ക്രമാതീതമായി ചൂടാവുകയും റിയാക്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
ദുരന്തത്തിന്റെ ഫലമായി മാരകശേഷിയുള്ള റേഡിയോ ആക്ടിവ് വികിരണങ്ങള്‍ സോവിയറ്റ് റഷ്യയിലെ വിവിധ സ്ഥലങ്ങളിലേക്കും പടിഞ്ഞാറന്‍ യൂറോപ്പിലേക്കും പടര്‍ന്നു. ചെര്‍ണോബിലില്‍നിന്ന് 18 കിലോമീറ്റര്‍ വടക്ക് സ്ഥിതിചെയ്യന്ന പ്രിപ്യറ്റ് എന്ന കൊച്ചുപട്ടണം നാമാവശേഷമായി. മണ്ണിനടിയിലേക്ക് വ്യാപിച്ച അണുവികിരണ മൂലം ഇപ്പോഴും ദുരന്ത സ്ഥലത്തിനു 30 കിലോമീറ്റര്‍ ചുറ്റളവില്‍ മനുഷ്യര്‍ക്ക് പ്രവേശം നിഷേധിച്ചിട്ടുണ്ട്.
1970 ലാണ് യുക്രെയ്നിലെ പ്രിപ്യറ്റ് പട്ടണത്തിനു സമീപമുള്ള ചെര്‍ണോബില്‍ കേന്ദ്രമാക്കി സോവിയറ്റ് യൂനിയന്‍ ആണവനിലയങ്ങളുടെ പണിയാരംഭിച്ചത്. നാല് റിയാക്ടറുകളായിരുന്നു ചെര്‍ണോബിലില്‍ ഉണ്ടായിരുന്നത്. ഇതില്‍ നാലാം നമ്പര്‍ റിയാക്ടറിലുണ്ടായ പൊട്ടിത്തെറിയാണ് മഹാ ദുരന്തത്തിന് വഴി തുറന്നത്. റഷ്യന്‍ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ കണക്ക് പ്രകാരം 2,12,000 പേര് അണുപ്രസരണം മൂലം മരിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല