അജിത് പാലിയത്ത്: സംഗീതത്തിന്റെ ഭാവങ്ങളും താളങ്ങളും ലയങ്ങളും ഒന്നിച്ചു ചേരുന്ന സംഗീത വിരുന്നിന് ഇനി മണിക്കൂറുകള്‍ മാത്രം. കാലങ്ങളെ അതിജീവിച്ച ഭാവസംഗീതത്തെ ഗസല്‍ ഭാവങ്ങളോടുകൂടി വേറിട്ട പുതുമയുമായി വീണ്ടും നിങ്ങളിലേക്ക് പകര്‍ന്ന് ഒരു നവീന അനുഭവമാക്കുവാന്‍ ഒരു ശ്രമം. ഗാനശീലുകളുടെ സൌന്ദര്യം ഒട്ടും കളയാതെ രാവ് പകലാക്കിയ സമര്‍പ്പണത്തിലൂടെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍ നെയ്‌തെടുത്ത സംഗീത ഇഴകളില്‍ പാട്ടിന്റെ പാലാഴി നിറയ്ക്കുവാന്‍ സംഗീതത്തെ സ്‌നേഹിക്കുന്ന ഒരു കൂട്ടം ഗായിക ഗായകരും തെയ്യാറായി കഴിഞ്ഞു. സംഗീതത്തെ സ്‌നേഹിക്കുന്ന ഒരു തലമുറയെ ഈ നിമിഷത്തിന് സക്ഷിയാകുവാന്‍ ക്ഷണിക്കുകയാണ്. ഈ തലമുറയുടെയും വരും തലമുറയുടെയും സംഗീത ആസ്വാദനത്തിലേക്ക് ‘ട്യൂണ് ഓഫ് ആര്‍ട്ട്സ്സ് യൂ. ക്കെ.’ യുടെ നേതൃത്വത്തില് തുടക്കം കുറിക്കുന്ന ‘നൊസ്റ്റാള്‍ജ്ജിക്ക് മെമ്മറീസ് 2016’ എന്ന സംഗീത വിരുന്നിലൂടെ. കേരളത്തിലെ പല പ്രമുഖ സംഗീതഞ്ജര്‍ക്ക് വേണ്ടി ഓര്‍ഗ്ഗന്‍ വായിച്ചിട്ടുള്ള കെറ്ററിംങ്ങിലുള്ള ടൈറ്റസ്സ് കേരളത്തിലും യുകെയിലും നല്ലൊരു ഓര്‍ഗ്ഗനിസ്റ്റായി അറിയപ്പെടുന്ന വ്യക്തിയാണ്. ടൈറ്റസ്സിന്റെ നേതൃത്വത്തില് യുക്കേയിലുള്ള കുറച്ച് കലാകാരന്മാരുടെ സഹകരണത്തോടെയാണ് ‘ട്യൂണ് ഓഫ് ആര്‍ട്ട്സ്സ് യൂ. ക്കെ’ എന്ന മ്യൂസിക്ക് ടീം സംഗീതത്തെ സ്‌നേഹിക്കുന്ന ഒരുകൂട്ടം ആസ്വാദകരുടെ സാന്നിധ്യത്തില്‍ ഉത്ഘാടനം ചെയ്ത് തുടങ്ങുന്നത്. ഈ മ്യൂസിക്ക് ടീമിന്റെ തുടര്‍ന്നുള്ള സംഗീത പരിപാടിയിലൂടെ യുക്കേയിലെ കഴിവുള്ള കലാകാരന്മാരേയും കലാകാരികളെയും പരിചയപ്പെടുത്തുന്നതോടൊപ്പം വരുംതലമുറയെയും കൈപിടിച്ച് കൊണ്ടുവരുവാനുള്ള ഒരു ശ്രമം കൂടി ചെയ്യുന്നതാണ്. സംഗീതലോകത്ത് നോസ്റ്റാള്ജിക്ക് ആയി നിലകൊള്ളുന്ന അനേകം അതിമനോഹരഗാനങ്ങള്‍ നമ്മുടെ ഗാനശേഖരത്തില്‍ ഉണ്ട്. അതൊക്കെ ഓരോ സുവര്‍ണ്ണ കാലഘട്ടത്തിലെ അനശ്വരരായ കാവ്യ ശ്രേഷ്ഠരും സംഗീതഞ്ജന്മാരും ഗായകരും കൂടിയുള്ള അതുല്യ കൂട്ടുകെട്ടുകളില്‍ ജനിച്ചവയാണ്. ഇവയൊക്കെ ഇന്നും മരണമില്ലാതെ നില്ക്കുന്നു. ഇങ്ങനെ അപൂര്‍വ്വ സുന്ദര ഗാനങ്ങളും മികവാര്‍ന്ന സംഗീതവും മലയാളഗാനലോകത്തിനു സമ്മാനിച്ച് മണ്മറഞ്ഞു പോയ പ്രതിഭകളെ ഓര്‍മിക്കുവാന്‍ കൂടി ഈ സംരംഭം ഇടയാക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. മലയാളികളുടെ മനസ്സില്‍ നിത്യഹരിതമായി പച്ചപിടിച്ചു നില്ക്കുന്ന ഒരിയ്ക്കലും പുതുമനശിക്കാത്ത ഏത് പ്രായക്കാര്‍ക്കും ആനന്ദം പകരുന്ന ഇത്തരം അനശ്വരഗാനങ്ങള്‍ കൂട്ടിയിണക്കി വീണ്ടും വെളിച്ചം കാണിക്കുമ്പോള്‍ ശുദ്ധസംഗീതത്തിന്റെ മധുരിമയും മന്ത്രധ്വനിയും നിറഞ്ഞ് മലയാളിയുടെ മനസ്സില് കുളിര്‍മഴയായും തേന്മഴയായും തൊട്ട് തലോടും എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. പ്രഥമ സംരംഭത്തില്‍ പങ്കാളികളാകുന്ന കലാകാരന്മാര്‍ … ആനന്ദ് ജോണ്, ഡോക്ടര്‍ വിബിന്‍ നായര്‍, സെബാസ്റ്റിന് മുത്തുപാറക്കുന്നേല്, കിഷോര്‍ ജയിംസ്സ്, അജിത്ത് പാലിയത്ത്, ഐറിസ് ടൈറ്റസ്സ്, ആന്‌സി മാത്യു, ആനി പാലിയത്ത്, രമ്യ കൊവന്റ്‌റി, റെനില്‍ കൊവന്ട്രി, മെന്റെക്‌സ് ജോസഫ് (ടൈറ്റസ്), എന്നിവരാണ്. ഉത്ഘാടനത്തിലെ വിശിഷ്ട് വ്യക്തികളായി ഡോക്ടര്‍ ബിജു മാധവന്‍, അഡ്വ: ഫ്രാന്‍സീസ് കവളകാട്ടില്‍, സുരേഷ് നോര്‍ത്താംപ്റ്റന്‍ എന്നിവരെത്തും. വാഹനങ്ങള്‍ £1 നിരക്കില്‍ ഒരു ദിവസം മുഴുവന്‍ പാര്‍ക്ക് ചെയ്യാനുള്ള ടിക്കറ്റ് കമ്മറ്റി മെമ്പര്‍മാരില്‍ നിന്നും ലഭിക്കുന്നതാണ്. ഭക്ഷണം മിതമായ നിരക്കില്‍ ‘സ്‌പൈസി നെറ്റ് കേറ്റെര്‍സ്സ്’ വിതരണം ചെയ്യുന്നതായിരിക്കും. ‘നൊസ്റ്റാള്‍ജ്ജിക്ക് മെമ്മറീസ് 2016 പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് ‘ജോയ് ആലൂക്കാസ് ജൂവലറി ലണ്ടന്‍’!, ‘അലൈഡ് ഫിനാഷ്യല്‍ സര്‍വീസ്’, ‘കാവ്യ സില്ക്സ്സ് ലെസ്റ്റര്‍’ എന്നിവരാണ്. ‘നൊസ്റ്റാള്‍ജ്ജിക്ക് മെമ്മറീസ് 2016’ ല് മുഹമ്മദ് റാഫി, കിഷോര്‍കുമാര്‍ !, ഗുലാം അലി, ലതാമങ്കേഷ്‌കര്‍, എം എസ് ബാബുരാജ്, എസ്സ്. ജാനകി തുടങ്ങി അനവധി ഗായികാ ഗായകരുടെ ഭാവഗാനങ്ങള് ഉള്‌പ്പെടുത്തിയിരികുന്നു. ഇതോടൊപ്പം ഡോക്ടര് രജനി പാലക്കലിന്റെ ശിക്ഷണത്തില് 14 കുട്ടികളുടെ അവതരണ നൃത്തവും ഉണ്ടായിരിക്കും. ‘നൊസ്റ്റാള്‍ജ്ജിക്ക് 2016’ ആസ്വദിക്കുവാന്‍ എല്ലാവരെയും ‘ട്യൂണ്‍ ഓഫ് ആര്‍ട്ട്സ്സ് യൂ ക്കെ’ ആദരപൂര്‍വ്വം ക്ഷണിക്കുന്നു… സമയം : 2016 ഏപ്രില്‍ 30, വൈകീട്ട് 3 മണിമുതല്‍ . സ്ഥലം : Kettering General Hospital (KGH) Social Club, Rothwell Road, Kettering, Northamptonshire, NN16 8UZ നിങ്ങളുടെ ആശീര്‍വാദവും സഹകരണവും താഴ്മയോടെ പ്രതീക്ഷിക്കട്ടെ… ‘നൊസ്റ്റാള്‍ജ്ജിക്ക് മെമ്മറീസ് 2016 പ്രമോ വീഡിയോ കാണുക
കൂടുതല്‍ വിവരങ്ങള്‍ക്ക് Titus (Kettering) 07877578165, Ajith Paliath (Sheffield) 07411708055, Renil Covetnry 07877736686, Suresh Northampton 07903986970, Sudheesh Vashudevan( Kettering) 07990646498, Biju Kettering( Thrissur )07898127763
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല