സ്വന്തം ലേഖകന്‍: പുഴയില്‍ തീയിട്ട് ഓസ്‌ട്രേലിയന്‍ എംപിയുടെ വ്യത്യസ്തമായ പ്രതിഷേധം, നടപടി വെള്ളത്തില്‍ മീഥൈന്‍ വാതകം കലര്‍ന്നതിനെ തുടര്‍ന്ന്. ഓസ്‌ട്രേലിയയിലെ ഗ്രീന്‍സ് പാര്‍ട്ടി എം.പി ജെറിമി ബക്കിംഗ്ഹാമാണ് പ്രകൃതിവാതക ഖനിയില്‍ നിന്ന് മീഥൈന്‍ വാതകം കലര്‍ന്ന ക്വീന്‍സ്ലാന്‍ഡിലെ കോണ്‍ഡാമിന്‍ നദിയില്‍ പ്രതിഷേധ സൂചകമായി തീയിട്ടത്. പ്രകൃതി വാതക ഖനിയില്‍ നിന്ന് കോണ്‍സ്ഡാമിന്‍ നദിയില്‍ മീഥൈന്‍ വാതകം കലര്‍ന്നെന്ന ആരോപണം ദൃശ്യങ്ങള്‍ സഹിതം തെളിയിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ജെറിമി നദിയിലിറങ്ങി തീ വച്ചത്. നദിയില്‍ തീ പടരുന്ന വീഡിയോ ഫെയ്‌സബുക്കിലൂടെ അദ്ദേഹം പ്രചരിപ്പിക്കുകയും ചെയ്തു. 2012 ലാണ് പ്രകൃതി വാതക ഖനിയില്‍ നിന്ന് നദിയിലേക്ക് മീഥൈന്‍ വാതകം പടര്‍ന്നത്. മൂന്ന് കമ്പനികളുടെ വാതക കണറുകള്‍ നദിയുടെ സമീപത്തുണ്ട്. എം.പി പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സുരക്ഷാ മുന്‍കരുതല്‍ എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ രംഗത്തു വന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല