തോമസുകുട്ടി ഫ്രാന്‍സീസ്: ലിവര്‍പൂള്‍ ലിംകയുടെ മൂന്നാമത് അഖില യുകെ ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് നാളെ നടത്തപ്പെടുന്നു. വാശിയേറിയ പുരുഷ വിഭാഗം ഡബിള്‍സ് മത്സരത്തില്‍ ഇത്തവണ 38 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് മത്സരം അരങ്ങേറുന്നത്. നാളെ ശനി, ഏപ്രില്‍ 30ന് രാവിലെ കൃത്യം 9 മണിക്ക് മത്സരങ്ങള്‍ക്ക് നാന്ദികുറിക്കും. ലിംകയുടെ കള്‍ച്ചറല്‍ പാര്ട്ട്ണര്കൂടി ആയ ബ്രോട്ഗ്രീന്‍ ഇന്റെര്ണഷ്ണല് സ്കൂളിന്റെ വിശാലമായ ബാറ്റ്മിന്റന്‍ കോര്‍ട്ടില്‍ മത്സരങ്ങള്‍ ഒരേസമയം 4 കോര്‍ട്ടുകളിലായി നടക്കുന്നതാണ്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിചേരുന്ന മിടുക്കന്മാരായ മത്സരാര്‍ത്ഥികള്‍ ലിവര്‍പൂളിലെ മലയാളി കായിക പ്രേമികള്‍ക്കായി നല്ല മത്സരങ്ങള്‍ കാഴ്ചവയ്ക്കും.
മൂന്നാമത് ലിംക ടൂര്‍ണമെന്റിനുള്ള എല്ലാവിധ ക്രമീകരണങ്ങളും പൂര്‍ത്തിയായി കഴിഞ്ഞുവെന്ന് ടൂര്‍ണമെന്റിന്റെ ചീഫ് കോര്ടിനേറ്റര് ശ്രീ ജേക്കബ് വര്‍ഗ്ഗീസ് അറിയിച്ചു. അദ്ദേഹത്തോടൊപ്പം സണ്ണി ജേക്കബ്, ഡോണ്‍ പോള്‍, എബ്രഹാം ഫിലിപ്പ് എന്നിവരടങ്ങുന്ന ഒരു വലിയ കമ്മിറ്റി കഴിഞ്ഞ കുറെ മാസങ്ങളായി സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. ലിംക ചെയര്പേഴ്സന് ബിജുമോന് മാത്യു, സെക്രട്ടറി ജോബി ജോസഫ്, ട്രഷറര്‍ തോമസ് ഫിലിപ്പ് എന്നിവര്‍ മത്സരത്തിനായുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കിവരുന്നു. . മത്സരങ്ങള്‍ 6 മണിക്ക് സമാപിക്കുന്നതും തുടര്‍ന്ന് നടത്തപ്പെടുന്ന പൊതുസമ്മേളനത്തില്‍ ലിംക ട്രോഫിക്ക് പുറമേ ഇതര പ്രസ്ഥാനങ്ങള്‍ സ്പോണ്സര് ചെയ്തിരിക്കുന്ന മത്സരവിജയികള്‍ക്കുള്ള ട്രോഫികളും ക്യാഷ് പ്രൈസും വിതരണം ചെയ്യുന്നതാണ്.വാശിയേറിയ മത്സരങ്ങള്‍ കാണുന്നതിനായി ലിവര്‍പൂളിലെയും മറ്റ് ഇതര പ്രദേശങ്ങളിലേയും മലയാളി സമൂഹത്തെ ഹാര്‍ദ്ദവമായി ലിംക സ്വാഗതം ചെയ്യുന്നു.
Venue: Broadgreen International School, Heliers Road, Oldswan, Liverpool L13 4DH
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല