ലണ്ടന്‍: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നഷ്ടപരിഹാര ഇനത്തില്‍ തടവ് പുള്ളികള്‍ക്ക് ലഭിച്ചത് 10മില്യണ്‍ പൗണ്ടാണെന്ന് റിപ്പോര്‍ട്ട്. ജയിലിനുള്ളില്‍ ദുരിതം അനുഭവിക്കേണ്ടി വന്നെന്ന് ചൂണ്ടിക്കാട്ടി 10,125,845പൗണ്ടാണ് ജയില്‍പുള്ളികള്‍ നേടിയത്. വിവരസ്വാതന്ത്ര്യ നിയമപ്രകാരം പ്രസ് അസോസിയേഷന് ലഭിച്ച രേഖകളിലാണ് ഈ കണക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞവര്‍ഷം രണ്ടുതടവുകാര്‍ക്ക് നഷ്ടപരിഹാരമായി നല്‍കിയത് 100,000പൗണ്ടാണ് .
2009-2010 കാലയളവില്‍ 3,286,521പൗണ്ടാണ് നല്‍കിയത്. ഏകദേശം ഇതിന്റെ പകുതി, അതായത് 1,575,032പൗണ്ട് മാത്രമേ 2010-2011 കാലയവില്‍ നല്‍കിയിട്ടുള്ളൂ. കഴിഞ്ഞവര്‍ഷം നല്‍കേണ്ടി വന്ന ഏറ്റവും കൂടിയ തുക 125,000പൗണ്ടാണെന്നാണ് മിനിസ്ട്രി ഓഫ് ജസ്റ്റിസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 100,000പൗണ്ട്, 95,000പൗണ്ട്, 62,867പൗണ്ട് എന്നിവയാണ് തൊട്ടുപിന്നിലുള്ളത്. ഇതൊക്കെ പേഴ്‌സണല്‍ ഇന്‍ഞ്ച്വറി കേസുകളാണ്.
ചെയ്യാത്ത തെറ്റിന് തടവില്‍ കഴിയേണ്ടി വന്ന മൂന്ന് തടവുകാര്‍ക്ക് 25,000പൗണ്ടാണ് നല്‍കിയത്. ചെറിയ ചെറിയ പിഴവുകള്‍ക്കുള്ള നഷ്ടപരിഹാരം വാങ്ങിയത് 280ഓളം കുറ്റവാളികളാണ്. 2008-2009ല്‍ 1,669,312പൗണ്ടും 2007-2008ല്‍ 1,452,309പൗണ്ടും, 2006-2007ല്‍ 2,142,671പൗണ്ടുമാണ് തടവുപുള്ളികള്‍ സ്വീകരിച്ചത്. ഭൂരിപക്ഷ തടവുകാരം നഷ്ടപരിഹാരം ആവശ്യപ്പെടുന്നത് നിസാരകാര്യങ്ങള്‍ക്കാണെന്നും ഇത്തരം പരാതികള്‍ നേരത്തെ തന്നെ തള്ളാറുണ്ടെന്നും നീതിന്യായ മന്ത്രാലയം വക്താവ് പറഞ്ഞു.അഭ്യര്‍ത്ഥനകള്‍ വിശദമായി പരിശോധിച്ച് നിയമവിദഗ്ധരുടെ അഭിപ്രായം ആരാഞ്ഞുമാത്രമേ നടപടിയെടുക്കാറുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല