ബിന്‍സു ജോണ്‍: യുക്മ വെയില്‍സ് റിജിയണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സംഘടിപ്പിച്ച ലേഖന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. എല്ലാ വെയില്‍സ് മലയാളികള്‍ക്കും പങ്കെടുക്കുവാന്‍ അവസരമൊരുക്കികൊണ്ട് നടത്തിയ മത്സരത്തിന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. വെയില്‍സില്‍ താമസിക്കുന്ന മലയാളികള്‍ക്ക് മാത്രമായി നടത്തിയ മത്സരം ആയിരുന്നെങ്കിലും നിരവധി പേര് ലേഖനങ്ങള്‍ അയച്ച് തന്നിരുന്നു. അവയില്‍ നിന്ന്! ഏറ്റവും മികച്ച മൂന്ന്! ലേഖനങ്ങള്‍ കണ്ടെത്തിയ ജഡ്ജിംഗ് പാനല്‍ ആണ് വിജയികളെ പ്രഖ്യാപിച്ചത്.
ആധുനിക ജീവിതത്തില്‍ സോഷ്യല്‍ മീഡിയകളുടെ കടന്നുകയറ്റം’ എന്ന വിഷയത്തില്‍ ആണ് ലേഖന മത്സരം സംഘടിപ്പിച്ചത്. വിവിധ സാഹിത്യ മത്സരങ്ങളില്‍ നാഷണല്‍ തലങ്ങളില്‍ സമ്മാനങ്ങള്‍ നേടിയിട്ടുള്ള ബേസില്‍ ജോസഫിനാണ് മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത്. യുക്മ സാഹിത്യവേദി കഴിഞ്ഞ വര്‍ഷം നാഷണല്‍ തലത്തില്‍ നടത്തിയ മത്സരങ്ങളിലും ബേസില്‍ ഒന്നാം സമ്മാനം നേടിയിരുന്നു. ന്യൂപോര്‍ട്ട് കേരള കമ്മ്യൂണിറ്റിയില്‍ നിന്നുള്ള മെമ്പര്‍ ആണ് ബേസില്‍ ജോസഫ്.
ലേഖന മത്സരത്തില്‍ രണ്ടാം സമ്മാനം നേടിയത് ഏഞ്ചല്‍ കുര്യാക്കോസ് ആണ്. വെസ്റ്റ് വെയില്‍സ് മലയാളി അസോസിയേഷനില്‍ നിന്നുള്ള ഏഞ്ചല്‍ കുര്യാക്കോസും മുന്‍ വര്‍ഷങ്ങളില്‍ നാഷണല്‍ ലെവല്‍ വിജയി ആയിരുന്നു. മൂന്നാം സ്ഥാനത്തെത്തിയത് കാര്‍ഡിഫ് മലയാളി അസോസിയേഷനില്‍ നിന്നുള്ള ബിനു കുര്യാക്കോസ് എഴുതിയ ലേഖനം ആണ്.
മത്സര രചനകളുടെ വിധി നിര്‍ണ്ണയിച്ചത് പ്രശസ്തരായ സാഹിത്യകാരന്മാരും മാധ്യമ പ്രവര്‍ത്തകരും അടങ്ങിയ ജഡ്ജിംഗ് പാനലായിരിന്നു. വിധി നിര്‍ണ്ണയത്തിനായി ലഭിച്ച എല്ലാ ലേഖനങ്ങളും ഉന്നത നിലവാരം പുലര്‍ത്തിയതായി ജഡ്ജിംഗ് കമ്മറ്റി സംഘാടകരെ അറിയിച്ചു.
മത്സര വിജയികള്‍ക്ക് അനുമോദനങ്ങള്‍ അര്പ്പിക്കുനതായി യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ബിജു തോമസ്, പന്നിവേലില്‍ വെയില്‍സ് റീജിയന് പ്രസിഡണ്ട് ജോജി ജോസ്, സെക്രട്ടറി ജിജോ മാനുവല്‍ എന്നിവര്‍ അറിയിച്ചു. യുക്മ റിജിയണല്‍ കമ്മിറ്റി ഒക്ടോബറില്‍ നടത്തുന്ന കലാമേളയില്‍ വച്ച് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മെയ് പതിനാലിന് വെസ്റ്റ് വെയില്‍സ് മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തില്‍ കാര്‍മാര്‍ത്തനില്‍ വച്ച് നടക്കുന്ന റീജിയണല്‍ കായികമേളയില്‍ പരമാവധി ആളുകളെ പങ്കെടുപ്പിക്കാനും റീജിയണിലെ യുക്മ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും എല്ലാ അസോസിയേഷനുകളെയും സ്വാഗതം ചെയ്യുന്നതായും റീജിയണല്‍ ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല