സ്വന്തം ലേഖകന്‍: റെയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ ഗുഡ്വില് അംബാസഡറാകാന്‍ സച്ചിനും എആര്‍ റഹ്മാനും. റെയോ ഡി ജനീറോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ ഗുഡ്വില് അംബാസഡറാവാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് (ഐഐ.ഒ.എ) സച്ചിന് ടെണ്ടുല്‍ക്കറെയും ഓസ്കര് ജേതാവ് എ.ആര് റഹ്മാനെയും സമീപിച്ചു.
ഇക്കാര്യം അറിയിച്ചുകൊണ്ട് സച്ചിനും റഹ്മാനും കത്തയച്ചതായും ഇരുവരുടെയും മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഐ.ഒ.എ വൈസ് പ്രസിഡന്റ് ടാര്ലോച്ചന് സിംഗ് വ്യക്തമാക്കി. നേരത്തെ റിയോ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ ഗുഡ്വില് അംബാസിഡറായി ബോളിവുഡ് താരം സല്മാന് ഖാനെ നിയമിച്ചിരുന്നു.
എന്നാല്‍ ഇതിനെതിരെ ചില കായിക താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേര് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണ് റഹ്മാനെയും സച്ചിനേയും കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഒളിമ്പ്യന്‍ മില്‍ഖാ സിംഗ് ഉള്‍പ്പടെയുള്ള പ്രമുഖര്‍ സല്‍മാനെ അംബാസഡറാക്കിയതിനെ പരസ്യമായി ചോദ്യം ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല