ലണ്ടന്‍: ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ക്രൈം മാപ്പുകള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ആയിരക്കണക്കിന് ക്രിമിനലുകളുടെ ഫോട്ടോ ഓണ്‍ലൈനായി പ്രസിദ്ധീകരിച്ചു. ഹോം ഓഫീസര്‍ മന്ത്രി നിക്ക് ഹെര്‍ബേര്‍ട്ടിന്റെ നിര്‍ദേശപ്രകാരമാണ് ഈ നടപടി. കുറ്റകൃത്യങ്ങള്‍ കുറയാനും നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിക്കാനും ഇത് സഹായിക്കുമെന്നാണ് ഹെര്‍ബേര്‍ട്ടിന്റെ വിശ്വാസം.
നീതി നടപ്പാക്കി എന്ന് ജനങ്ങള്‍ക്ക് വ്യക്തമാകണം. അതിനായി ഈ വിവരങ്ങള്‍ അവര്‍ക്ക് മുന്നില്‍ തുറന്നുകാട്ടേണ്ടതുണ്ടെന്ന് സൈ ന്യൂസിനോട് അദ്ദേഹം പറഞ്ഞു. ഇന്‍ ദ ഡോക്ക് എന്ന പേരില്‍ ഈ നിര്‍ദേശം പരീക്ഷിക്കാനായി വെസ്റ്റ് യോര്‍ക്ക്‌ഷൈര്‍ പോലീസ് ഒരു പദ്ധതി നടപ്പാക്കിയിട്ടുണ്ട്. തങ്ങളുടെ പ്രദേശത്തെ കുറ്റവാളികളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാനായി ഈ ഫോഴ്‌സിന്റെ വെബ്‌സൈറ്റ് ജനങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്.
പ്രായപൂര്‍ത്തിയായ കുറ്റവാളിയുടെ പേര്, ഫോട്ടോ, വിവരങ്ങള്‍, അയാള്‍ ചെയ്ത കുറ്റം, കോടതി നല്‍കിയ ശിക്ഷ തുടങ്ങിയ വിവരങ്ങളാണ് പ്രസിദ്ധീകരിക്കുകയെന്ന് ഫോഴ്‌സിന്റെ വക്താവ് പറഞ്ഞു.
പ്രസിദ്ധീകരിച്ച രേഖാ ചിത്രങ്ങളുടെ കൂട്ടത്തില്‍ 19കാരനായ ജോഷ്വ ലോറന്‍സിന്റെ ചിത്രവുമുണ്ട്. ഭവനഭേദനം നടത്തിയതിന് ഈ യുവാവിന് കോടതി 3 വര്‍ഷം തടവ് ശിക്ഷ നല്‍കിയിട്ടുണ്ട്.
കുറ്റകൃത്യങ്ങളെ തടയാന്‍ ഈ പദ്ധതിക്കാവുമെന്ന വിശ്വാസമില്ലെന്നാണ് ലോറന്‍സിന്റെ ഇരകളിലൊരാളായ റിയാന്‍ ബ്രൂക്ക് പറയുന്നത്. ഭവനവേദനം പോലെ ഒന്നാണെങ്കില്‍ പോലും ഇത്തരം ആളുകള്‍ അവര്‍ ചെയ്ത കുറ്റകൃത്യങ്ങളില്‍ അഭിമാനം കൊള്ളുന്നവരാണ്. അതിനാല്‍ ഈ പദ്ധതിക്ക് കുറ്റകൃത്യങ്ങളെ തടയാന്‍ കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ കുറ്റകൃത്യങ്ങള്‍ക്കിരയാവുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു നീക്കമാണിതെന്നാണ് ബ്രൂക്കിന്റെ അയല്‍ക്കാര്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല