ബ്രിഡ്ജ്ടൗണ്‍: വൈസ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ നാഷിനെ ഒഴിവാക്കി ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള 13 അംഗ ടീമിനെ വിന്‍ഡീസ് പ്രഖ്യാപിച്ചു.മുന്‍ ക്യാപ്റ്റന്‍ ക്രിസ് ഗെയ്ല്‍ ഇക്കുറിയും ടീമിലിടം പിടിച്ചില്ല. വലം കയ്യന്‍ ബാറ്റ്‌സ്മാന്‍ കിര്‍ക് എഡ്വോര്‍ഡിനെ നാഷിന് പകരം ടീമിലുള്‍പ്പെടുത്തി.ബാര്‍ബഡോസിലെ ബ്രിഡ്ജ് ടൗണില്‍ ബുധനാഴ്ചയാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.
‘കുറച്ച് കാലമായി നാഷ് ഫോം കണ്ടെത്താന്‍ വിഷമിക്കുകയാണ് . ഫോം വീണ്ടെടുക്കാനും രാജ്യാന്തര ക്രിക്കറ്റിലേക്ക് ശക്തമായി തിരിച്ച് വരാനും നാഷിന് അവസരം നല്‍കുകയാണെന്ന് പുറത്താക്കലിനെ ന്യായീകരിച്ച് കൊണ്ട് വിന്‍ഡീസ് സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ക്ലൈഡ് ബട്ട് പറഞ്ഞു.
വേണ്ടത്ര പരിശീലന മത്സരം കളിക്കാതെ ആദ്യ ടെസ്റ്റിലിടം നേടിയ നാഷിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടിന്നിംഗ്‌സിലുമായി 10 റണ്‍സാണ് നാഷ് നേടിയത്. കഴിഞ്ഞ ആറ് ഇന്നിംഗ്‌സുകളിനായി 53 റണ്‍സാണ് കണ്ടെത്തിയത്. ഇതില്‍ 5 പ്രാവശ്യവും രണ്ടക്കം കടക്കാന്‍ നാഷിന് കഴിഞ്ഞിരുന്നില്ല. ക്രിക്കറ്റ് ബോര്‍ഡുമായി അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതിനാലാണ് ഗെയ്‌ലിനെ ടീമിലേക്ക് പരിഗണിക്കാതിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല