മിഡ്ലാണ്ട്സ് മലയാളികളുടെ കായിക മാമാങ്കത്തിന് ഇന്നലെ ബര്‍മിംഗ്ഹാമില്‍ കൊടിയിറങ്ങി.ആവേശം വാനോളമുയര്‍ന്ന മത്സരങ്ങള്‍ക്കൊടുവില്‍ സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന് ചാമ്പ്യന്മാര്ക്കുള്ള ബിജു P തോമസ് മെമ്മോറിയല്‍ യുക്മ എവര്‍ റോളിംഗ് ട്രോഫി കരസ്ഥകാക്കി.മേളയിലെ കറുത്ത കുതിരകളായി മാറിയ ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിക്കാണ് രണ്ടാം സ്ഥാനക്കാര്‍ക്കുള്ള യുക്മ എവര്‍ റോളിംഗ് ട്രോഫി.ഏര്ഡിംഗ്ഡന് മലയാളി അസോസിയേഷനാണ് മൂന്നാം സ്ഥാനം.ഏറെ ആവേശം നിറഞ്ഞ വടംവലി മത്സരത്തില്‍ ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി വിജയികളായി.വൂസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനാണ് രണ്ടാം സ്ഥാനം . ബര്ട്ടന് ഓണ്‍ ട്രെന്റ് മൂന്നാം സ്ഥാനത്തെത്തി.
രാവിലെ പത്തര മണിയോടെ ആരംഭിച്ച മത്സരങ്ങള്‍ യുക്മ ദേശിയ പ്രസിഡണ്ട് ശ്രീ ഫ്രാന്‍സിസ് മാത്യു കവളക്കാട്ട് ഉത്ഘാടനം നിര്‍വഹിച്ചു.ചില സമയങ്ങളില്‍ കാലാവസ്ഥ പ്രതികൂലമായി എങ്കിലും ആവേശം ഒട്ടും ചോരാതെ മത്സരാര്‍ത്ഥികള്‍ മാറ്റുരച്ചപ്പോള്‍ കായികമേള എക്കാലത്തെയും വിജയങ്ങളില്‍ ഒന്നായി മാറി.
വിവിധ ഇനങ്ങളിലെ മത്സര വിജയികളുടെ ലിസ്റ്റും ചിത്രങ്ങളും അടങ്ങിയ വിശദമായ വാര്‍ത്ത പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല