അലക്സ് വര്‍ഗീസ്: പിറവത്തുനിന്നും യുകെയിലേക്ക് കുടിയേറിപ്പാര്‍ത്ത പിറവം പ്രവാസികളുടെ കൂട്ടായ്മ ഈ മാസം 27 മുതല്‍ 29 വരെ മൂന്നു ദിവസങ്ങളിലായി ചെസ്റ്റര്‍ഫീല്‍ഡിനടുത്തുള്ള ഫൗണ്ടറി അഡ്വഞ്ചര്‍ സെന്ററില്‍ നടത്തപ്പെടുന്നു. മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന പിറവം സംഗമത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം മാജിക്ഷോയും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ഇന്‍ഡോറിലും ഔട്ട്ഡോറിലുമായി വിവിധ ആക്ടിവിറ്റികളും സംഗമത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. പിറവം സംഗമത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. 30ല്‍പരം കുടുംബങ്ങള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞ പിറവം സംഗമത്തില്‍ ഇനിയും ആരെങ്കിലും രജിസ്റ്റര്‍ ചെയ്യാന്‍ താത്പര്യമുണ്ടെങ്കില്‍ താഴെപ്പറയുന്നവരുമായി ബന്ധപ്പെടുവാന്‍ പിറവം സംഗമത്തിന്റെ സംഘാടകര്‍ അഭ്യര്‍ഥിക്കുന്നു.
ഷാജു കുടിലില്‍ 07737324471
വര്‍ഗീസ് ചാലികര 07818057232
ബിനോ മാത്യു 07939905143
സനില്‍ ജോണ്‍ 07929025238
റെജി വട്ടപ്പറമ്പില്‍ 07976050973
ദിമാസ് മാത്യു 07898609914
ബോബി മാത്യു 07828854159
ബിജു പോള്‍ 07882417645
ബിജു ചക്കാലയ്ക്കല്‍ 07828107367
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല