ലണ്ടന്‍: അന്യഗ്രഹജീവികളുടെയും പറക്കുംതളികളുടെയും കഥകള്‍ കേട്ടിട്ടുള്ള ലണ്ടന്റെ ആകാശത്ത് ഒരു അജ്ഞാതവസ്തു പറക്കുന്നത് കണ്ടു. കഴിഞ്ഞ ദിവസം പകല്‍നേരത്താണ് ലണ്ടന്റെ ആകാശത്ത് ഒരു ചെറിയ വെളിച്ചം നീങ്ങുന്നത് കണ്ടത്. നീലമേഘങ്ങള്‍ക്കിടയില്‍ കണ്ട അജ്ഞാതവെളിച്ചം വളരെ വേഗംതന്നെ നീലമേഘങ്ങള്‍ക്കിടയില്‍ മറയുകയും ചെയ്തു. ലണ്ടന്റെ ആകാശത്ത് കണ്ട അജ്ഞാതനായ അതിഥിയെക്കുറിച്ചുള്ള വീഡിയോ ചിത്രം യുട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരു ചെറിയ വട്ടത്തിലുള്ള വെളിച്ചം പറന്നുപോകുന്നതായിട്ടാണ് കണ്ടിരിക്കുന്നത്. അതേസമയം അജ്ഞാതവാഹനത്തെപ്പറ്റിയുള്ള സംശയങ്ങളും ആശങ്കകളും ലണ്ടന്റെ ആകാശത്ത് മാത്രമല്ല പരക്കുന്നത്. ഗ്രേറ്റ് പോര്ട്ട്ലാന്റലെ റേഡിയോ സ്ട്രീറ്റിലെ കൂടിനിന്ന ജനങ്ങളാണ് ഇത് കണ്ടത്. പലരും തങ്ങളുടെ മൊബൈല്‍ ക്യാമറയില്‍ ഈ ദൃശ്യം പകര്‍ത്തുകയും ചെയ്തു. അതേസമയം ആര്‍ക്കും തങ്ങള്‍ എന്താണ് കണ്ടതെന്നതിനെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നാണ് അന്വേഷണത്തില്‍നിന്ന് വ്യക്തമായതെന്ന മാദ്ധ്യമപ്രവര്‍ത്തകരും പോലീസും അറിയിച്ചു.
എന്നാല്‍ പലപ്പോഴും കെട്ടുകഥകള്‍ മാത്രമെന്ന് വിശേഷിക്കപ്പെട്ടിരുന്ന അന്യഗ്രഹ ജീവികളുടെ പറക്കല്‍ തന്നെയാണിതെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നുണ്ട്
ദൃശ്യങ്ങളുടെ വീഡിയോ ചുവടെ കൊടുക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല