സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും ചെലവേറിയ യാത്രാ വിമാനവുമായി ഇത്തിഹാദ്, രാജകീയ യാത്രക്ക് ചെലവ് ലക്ഷങ്ങള്‍.കഴിഞ്ഞ ദിവസം സര്‍വീസ് തുടങ്ങിയ ഇത്തിഹാദ് എയര്‍വേസിന്റെ എ 380 വിമാനമാണ് ആകാശ കൊട്ടാരം പോലെ അണിഞ്ഞൊരുങ്ങി പണം മുടക്കാന്‍ തയ്യാറുള്ള യാത്രക്കാരെ കാത്തിരിക്കുന്നത്.
മെയ് ഒന്നിന് അബൂദാബിയില്‍ നിന്നും മുംബൈയിലേക്കായിരുന്നു വിമാനത്തിന്റെ കന്നി പറക്കല്‍. 496 പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുള്ള വിമാനത്തില്‍ ഇരട്ട കിടക്കകള്‍ ഉള്‍പ്പെടെയുള്ള ആഡംബര മുറികള്‍, കുളിക്കാനുള്ള സൗകര്യം, 35 ഇഞ്ചിന്റെ ടെലിവിഷന്‍, പരിചാരകര്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
മുംബൈയില്‍ നിന്നും ന്യൂയോര്ക്കുലേക്കുള്ള യാത്രക്ക് 25.22 ലക്ഷം രൂപയാണ് ഒരാള്‍ക്കുള്ള ചെലവ്. അബുദാബി, മുംബൈ യാത്രാ നിരക്കാകട്ടെ ആള്‍ക്ക് 3.31 ലക്ഷം രൂപയാണ്. നിരക്കു കേട്ടാല്‍ ഞെട്ടുമെങ്കിലും യാത്രക്കാരുടെ എണ്ണത്തില്‍ കുറവൊന്നുമില്ലെന്നാണ് വിമാന കമ്പനിയുടെ വാദം. കോടീശ്വരന്മാര് നിരന്തരം യാത്ര ചെയ്യുന്ന തിരക്കു പിടിച്ച ദുബായ്, മുംബൈ പാതയില്‍ യാത്രക്കാരെ കിട്ടാന്‍ പ്രയാസമുണ്ടാകില്ല എന്നാണ് കമ്പനിയുടെ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല