സ്വന്തം ലേഖകന്‍: 500 ന്റെ യൂറോ നോട്ടുകള്‍ പിന്‍വലിക്കുന്നു, നടപടി വ്യാപക ദുരുപയോഗത്തെ തുടര്‍ന്ന്. നോട്ടുകള്‍ ദുരുപയോഗം ചെയ്യുന്നതായുള്ള പരാതികള്‍ വ്യാപകമായതാണ് 500 യൂറോ നോട്ടുകള്‍ പിന്‍വലിക്കാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനിക്കാന്‍ കാരണം.
കള്ളപ്പണ ഇടപാടുകള്‍, തീവ്രവാദ സാമ്പത്തിക സഹായം തുടങ്ങിയ അനധികൃത ഇടപാടുകള്‍ക്ക് ഉപയോഗിക്കപ്പെടുന്നത് അവസാനിപ്പിക്കുകയാണ് പിന്‍വലിക്കുന്നതിന്റെ ലക്ഷ്യമെന്ന് ബാങ്ക് വൃത്തങ്ങള്‍ സൂചന നല്കി. അടുത്ത യോഗത്തില്‍ പിന്‍വലിക്കുമെന്നാണ് സൂചന.
കഴിഞ്ഞ വര്‍ഷം നടന്ന പാരിസ് ആക്രമണത്തിനു പിന്നാലെ 500 യൂറോ നോട്ട് പിന്‍വലിക്കാന്‍ ഫ്രാന്‍സ് സമ്മര്‍ദം ശക്തമാക്കിയിരുന്നു. മൊത്തം യൂറോ കറന്‍സികളില്‍ എണ്ണംകൊണ്ട് ഇവ മൂന്നു ശതമാനമേ വരൂയെയെങ്കിലും മൂല്യം 28 ശതമാനം വരും. ഒട്ടുമിക്ക രാജ്യങ്ങളും നോട്ട് പിന്‍വലിക്കുന്നതിന് അനുകൂലമാണെങ്കിലും ഇപ്പോഴും ഇടപാടുകളിലേറെയും പണമായി തന്നെ നടത്തുന്ന ജര്‍മനി ഇതിനെതിരെ നിലപാട് സ്വീകരിച്ചേക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല