സ്പെയിന്: ഫോര്‍മുല വണ്‍ കാറോട്ട പരമ്പരയിലെ യൂറോപ്യന്‍ ഗ്രാന്‍പ്രീ കിരീടം ജര്‍മ്മനിയുടെ സെബാസ്റ്റ്യന്‍ വെറ്റലിന്. നിലവിലെ ഫോര്‍മുല വണ്‍ ചാംപ്യനായ വെറ്റലിന്റെ കരിയറിലെ പതിനാറാം കിരീടമാണിത്. ഇതോടെ സീസണിലെ എട്ടാം ഗ്രാന്‍പ്രീയും പൂര്‍ത്തിയായപ്പോള്‍ അതില്‍ ആറും സ്വന്തമാക്കി വെറ്റല്‍ ചാംപ്യന്‍ പട്ടത്തിനായുള്ള പോരാട്ടത്തില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കുതിക്കുകയാണ്.
ഫെരാരിയുടെ ഫെര്‍ണാണ്ടോ അലന്‍സോ ആണ് രണ്ടാമതെത്തിയത്. വെറ്റലിന്റെ ടീമംഗം ആസ്ട്രേലിയക്കാരനായ മാര്‍ക്ക് വെബ്ബര്‍ മൂന്നാമതെത്തി.
ഇരുപത്തിമുന്നുകാരനായ റെഡ് ബുള്‍ െ്രെഡവര്‍ക്ക് ഇപ്പോള്‍ 186 പോയന്റായി. രണ്ടാം സ്ഥാനത്തുള്ള ബ്രിട്ടന്റെ ജെന്സണ് ബട്ടണ്‍ 109 പോയന്റാണുള്ളത്. ജയത്തോടെ പത്തൊന്‍പത് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഫോര്‍മുല വണ്‍ കാറോട്ട പരമ്പരയിലെ എട്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ വെറ്റലിന്റെ ലീഡ് 77 പോയന്റായി ഉയര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല