സ്വന്തം ലേഖകന്‍: സ്മാര്‍ട്ഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ അമേരിക്കയെ കടത്തിവെട്ടി ഇന്ത്യ. ഇതോടെ ഇന്ത്യ ചൈനക്കു പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി. ഈ വര്‍ഷം ആദ്യ മൂന്നു മാസങ്ങളില്‍ 23 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയിലെ സ്മാര്‍ട്ഫോണ്‍ വിപണി നേടിയതെന്ന് കൗണ്ടര്‍പോയന്റ് നടത്തിയ പഠനത്തില്‍ പറയുന്നു.
അടുത്ത അഞ്ചു വര്‍ഷം കൊണ്ട് നൂറു കോടിയിലധികം സ്മാര്‍ട്ഫോണുകള്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുമെന്നാണ് കണക്കുകൂട്ടുല്‍. സ്മാര്‍ട്ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 250 കോടിയില്‍ നിന്ന് 500 കോടിയായി വര്‍ധിക്കുമെന്നും പഠനങ്ങള്‍ പ്രവചിക്കുന്നു.
4ജി നെറ്റ്വര്ക്കുകള് വ്യാപകമാകുന്നത് വരും വര്‍ഷങ്ങളില്‍ ഇന്ത്യയിലെ സ്മാര്‍ട്ഫോണ്‍ ഉപയോഗം വേഗത്തിലാക്കും. സാംസങ് ആണ് ഇന്ത്യന്‍ സ്മാര്‍ട്ഫോണ്‍ വിപണിയുടെ 29 ശതമാനം കൈയാളുന്നത്. മൈക്രോമാക്സ് 17%, ഇന്ടെക്സ് 10%, ലെനോവോ 8%, കാര്‍ബണ്‍ 5% എന്നിങ്ങനെയാണ് ഇന്ത്യന്‍ സ്മാര്‍ട്ഫോണ്‍ വിപണിയിലെ മറ്റു കമ്പനികളുടെ വിപണി വിഹിതം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല