ജോസ് കുര്യാക്കോസ്: കരുണയുടെ വര്‍ഷത്തിലെ പന്തകുസ്ത; അഭിഷേകസൗഖ്യങ്ങള്‍ക്കായി ആയിരങ്ങള്‍ സെക്കന്റ് സാറ്റര്‍ഡേ കണ്‍വന്‍ഷനിലേക്ക്. ആഗോളസഭയില്‍ വലിയ ഒരുക്കങ്ങളുടെ കാലയളവാണിത്. അടുത്ത വര്‍ഷം രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെയും കരിസ്മാറ്റിക് നവീകരണത്തിന്റെയും ജൂബിലികള്‍ ഫ്രാന്‍സിസ് പാപ്പ നിര്‍വ്വഹിക്കുമ്പോള്‍, പരിശുദ്ധാത്മവിന്റെ അത്ഭുകരമായ ഇടപെടലുകള്‍ക്ക് ലോകം കാത്തിരിക്കുന്നു.
ആത്മദാഹത്തിന്റെയും തീവ്രമായ പ്രാര്‍ത്ഥനകളുടെയും മുന്നോടിയായി മെയ് മാസ കണ്‍വന്‍ഷന്‍ പരിശുദ്ധാത്മാവിന് പ്രത്യേകം സമര്‍പ്പിക്കുകയാണ്.
ഒരുക്കത്തോടെ കടന്നു വരുക:
ആത്മാവിനെ സ്വീകരിക്കാനും അഭിഷേകങ്ങള്‍ ഉജ്ജ്വലിപ്പിക്കാനുമുള്ള ഏറ്റവും അടിസ്ഥാനപ്പരമായ സമര്‍പ്പണം ആഴമേറിയ ഒരുക്കമാണ്. ദഹിക്കുന്നവര്‍ക്കും, വിശ്വാസത്തോടെ ചോദിക്കുന്നവര്‍ക്കും ദൈവം തന്റെ ആത്മാവിനെ സമൃദ്ധമായി വര്‍ഷിക്കും. ഉന്നതമായ കൃപകളും സൗമ്യങ്ങളും വിടുതലുകളും സ്വീകരിക്കാന്‍ പ്രാര്‍ത്ഥനയോടെ ഒരുങ്ങി വരുവാന്‍ ഫാ. സോജി ഓലിക്കല്‍ ദൈവജനത്തെ ഓര്‍മ്മപ്പെടുത്തുന്നു.
പ്രായോഗിക മേഖലകള്‍:
നിയോഗങ്ങള്‍ ഏറ്റെടുത്ത് പരി. ജപമാല, കരുണ കൊന്ത ഭക്തിപ്പൂര്‍വ്വം ദിവസേന ചെയ്യുക.
പരിശുദ്ധാത്മാവിന്റെ നൊവേന ചൊല്ലി കടന്നു വരിക.
ക്ഷമിക്കുവാനുള്ള വ്യക്തികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചും ക്ഷമിച്ചും കടന്നു വരിക.
കുമ്പസാരത്തിനായി നന്നായി ഒരുങ്ങി വരിക.
8 മണിക്ക് ആഘോഷപ്പൂര്‍വ്വമായ ജപമാല പ്രദക്ഷിണത്തോടെ ശുശ്രൂഷകള്‍ ആരംഭിക്കും. ജപമാലയുടെയും ദിവ്യകാരുണ്യത്തിന്റെയും പ്രദക്ഷിണ സമയങ്ങളില്‍ അത്ഭുകരമായ ദൈവീക ഇടപെടലുകളാണ് ഓരോ മാസവും സംഭവിക്കുന്നത്.
ആയിരങ്ങളുടെ കണ്ണീരൊപ്പുന്ന ഈ ശുശ്രൂഷയ്ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കാം. ഒരു തലമുറയെ വിശുദ്ധിയിലേക്കും ദൈവകൃപയിലേക്കും രൂപാന്തരപ്പെടുത്തുന്ന കുട്ടികളുടെ ശുശ്രൂഷകള്‍ നയിക്കുന്ന 70 ല്‍ പരം ശുശ്രൂഷകര്‍ ഈ അനുഗ്രഹ ദിവസത്തിനു വേണ്ടി പ്രാര്‍ത്ഥിച്ച് ഒരുങ്ങുന്നു.
വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള കോച്ചുകളുടെ ക്രമീകരണം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ടോമി 07737935424 ല്‍ ബന്ധപ്പെടുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷാജി : 07878149670
അനീഷ്: 07760254700
വിലാസം:
ബെഥേല്‍
B707JW
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല