സ്വന്തം ലേഖകന്‍: പ്രമുഖ തമിഴ് നടനും ഓള് ഇന്ത്യ സമത്വ മക്കള്‍ പാര്‍ട്ടി തലവനുമായ ശരത്കുമാറിന്റെ കാറില്‍ നിന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ 9 ലക്ഷം രൂപ പിടിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിനിടയിലാണ് ശരത്കുമാറിന്റെ കാറില്‍നിന്ന് ഒമ്പതു ലക്ഷം രൂപ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.
തമിഴ്നാട്ടില്‍ എഡിഎംകെയുമായി ശരത്കുമാറിന്റെ സമത്വ മക്കള്‍ പാര്‍ട്ടി തെരഞ്ഞെടുപ്പു സഖ്യത്തിലാണ്. എഡിഎംകെ ചിഹ്നത്തില്‍ തിരുച്ചെന്തൂരില്നിന്നാണ് ശരത്കുമാര് ജനവിധി തേടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സിനിമാ തിരക്കുകള്‍ മാറ്റിവച്ച് പ്രചാരണ തിരക്കുകളിലായിരുന്നു താരം.
തിരുച്ചെന്തൂരിലെ നല്ലൂര്വിളക്കില് നിന്നാണ് സ്പെഷല്‍ തഹസീല്‍ദാറിന്റെ നേതൃത്വത്തിലുള്ള ഫ്ളൈയിംഗ് സ്ക്വാഡ് ശരത്കുമാറിന്റെ വാഹനത്തില്‍നിന്നു പണം പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനുശേഷം ഇതുവരെ തമിഴ്നാട്ടില്‍നിന്ന് 80 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ശരത്കുമാറോ പാര്‍ട്ടിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല