1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2016

ആന്‍ഡോവര്‍: മേയ് 7 ശനിയാഴ്ച ആന്‍ഡോവറില്‍ ആന്‍ഡോവര്‍ മലയാളി അസ്സോസിയേഷന്‍ ആതിഥേയത്വം വഹിച്ച കായിക മേളക്ക് ആവേശപൂര്‍വ്വമായ സമാപനം. മേളയുടെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയിരുന്ന സാലിസ്ബറി മലയാളി അസ്സോസിയേഷന് ഭീഷണിയായി ആന്‍ഡോവര്‍ മലയാളി അസ്സോസിയേഷനും ഒപ്പമുണ്ടായിരുന്നു. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ 151 പോയിന്റ് നേടിയ ആന്‍ഡോവര്‍ മലയാളി അസ്സോസിയേഷനെതിരെ 153 പോയിന്റുമായി സലിസ്ബറി മലയാളി അസോസിയേഷന്‍ കിരീടമണിഞ്ഞു.

രാവിലെ ഒമ്പത് മണിയോടെ ആരംഭിച്ച രെജിസ്‌ട്രെഷന്‍ നടപടികള്‍ക്ക് ശേഷം കായികതാരങ്ങള്‍ പങ്കെടുത്ത വര്‍ണ്ണാഭമായ മാര്‍ച്ച് പാസ്റ്റ് യുക്മ നാഷണല്‍ ഏക്‌സീക്ക്യ്യൂട്ടീവ് അംഗം ശ്രീ ടിറ്റോ തോമസ് ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് റീജിയണല്‍ പ്രസിഡന്റ് ശ്രീ സുജു ജോസെഫിന്റെ അധ്യക്ഷതയില്‍ നടന്ന കായികമേളയുടെ ഉത്ഘാടന ചടങ്ങിന് റീജിയണല്‍ സ്‌പോര്ട്‌സ് കോര്‍ഡിനേറ്റര്‍ ശ്രീ കോശിയ ജോസ് സ്വാഗതം ആശംസിച്ചു. യുക്മ നാഷണല്‍ ജനറല്‍ സെക്രെടറി ശ്രീ സജീഷ് ടോം കായികമേള ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു സംസാരിച്ചു. റീജിയണല്‍ സെക്രെടറി ശ്രീ കെ എസ് ജോണ്‍സണ്‍, വൈസ് പ്രസിഡന്റ് ശ്രീ വര്‍ഗീസ് കെ ചെറിയാന്‍, ചാരിറ്റി കോര്‍ഡിനെറ്റര്‍ ശ്രീ അനീഷ് ജോര്‍ജ്, സ്‌പോര്ട്‌സ് കോര്‍ഡിനേറ്റര്‍ ശ്രീ കോശിയ ജോസ്, നേഴ്‌സസ് ഫോറം കോര്‍ഡിനേറ്റര്‍ ശ്രീ രാജേഷ് തമ്പി ശ്രീ ലാലിച്ച്ചന്‍ ജോര്‍ജ്, ശ്രീ തോമസ് ജോര്‍ജ്, ശ്രീ സാം തിരുവാതിലില്‍, ശ്രീ ഫിലിപ്പ് കുട്ടി, ശ്രീ വിന്‍സെന്റ് പോള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. രാവിലെ പത്ത് മണിയോടെ ആരംഭിച്ച പരിപാടികള്‍ ഇടതടവില്ലാതെ നടത്തി അഞ്ചു മണിയോടെ മത്സരയിനങ്ങള്‍ അവസാനിപ്പിക്കുവാനും സംഘാടകര്‍ക്ക് കഴിഞ്ഞു എന്നതും വലിയൊരു നേട്ടമാണ്. യുക്മ പ്രസിഡന്റ് ശ്രീ ഫ്രാന്‍സിസ് കവളക്കാട്ടിലിന്റെ സാന്നിദ്ധ്യവും സഹകരണവും മത്സരാര്‍ത്ഥികള്‍ക്കും സംഘാടകര്‍ക്കും ഒരുപോലെ ആവേശമായി.

വീറും വാശിയുമേറിയ വടം വലി മത്സരത്തില്‍ ഇക്കുറി വിജയക്കൊടി നാട്ടിയത് ബേസിംഗ്‌സ്‌റോക്ക് മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ചുണക്കുട്ടന്മാരാണ്. ഫൈനലില്‍ ആന്‍ഡോവര്‍ മലയാളി അസ്സോസിയെഷനെ തോല്പിച്ചു കൊണ്ടാണ് ബേസിംഗ്‌സ്‌റോക്ക് ട്രോഫി കരസ്ഥമാക്കിയത്. സാലിസ്ബറി മലയാളി അസ്സോസിയേഷന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ആന്‍ഡോവര്‍ മലയാളി അസ്സോസിയേഷന്‍ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു, പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനും മറ്റു കായിക താരങ്ങള്‍ക്കും കാണികള്‍ക്കും സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഓരോ അംഗങ്ങളും പ്രത്യേക ശ്ര ദ്ധ പതിപ്പിച്ചിരുന്നു. പ്രസിഡന്റ് ശ്രീ ബിനോയ് തോമസ്, രക്ഷാധികാരി ശ്രീ ജോസഫ് താന്നിക്കല്‍, മറ്റു ഭാരവാഹികള്‍ തുടങ്ങിയവരുടെ നേതൃത്വം പ്രത്യേകം എടുത്ത് പറയേണ്ടതാണ്. കൂടാതെ വിവിധ അസ്സോസിയേഷന്‍ ഭാരവാഹികള്‍ അവരവരുടെ മത്സരാര്‍ത്ഥികളെ വിവിധ സ്ടാര്ട്ടിംഗ് പോയിന്റുകളില്‍ കൃത്യമായി എത്തിക്കാന്‍ ശ്രമിച്ച്ചതും സമയബന്ധിതമായി പരിപാടികള്‍ തീര്‍ക്കാന്‍ സഹായകമായി. ഓക്‌സ്മാസ് രക്ഷാധികാരി ശ്രീ വര്‍ഗീസ് ഫിലിപ്പ്, വൈസ് പ്രസിഡന്റ് ശ്രീമതി ജൂണിയ, ബി എം സി എ പ്രസിഡന്റ് ശ്രീ ജോണി കല്ലട, സെക്രെട്ടറി ശ്രീ പൗലോസ് പാലാട്ടി, എ എം എ പ്രസിഡന്റ് ശ്രീ ബിനോയ് തോമസ് സെക്രെട്ടറി ശ്രീ മാനസ്, എസ് എം എ സ്‌പോര്ട്‌സ് കോര്‍ഡിനേറ്റര്‍ ശ്രീ പ്രെജു ഗോപിനാഥ്, ശ്രീ ജിനോയെസ് കിഴക്കേപ്പറമ്പില്‍, ഡി എം എ പ്രസിഡന്റ് ശ്രീ തോമസ് ജോര്‍ജ്, ട്രഷറര്‍ ശ്രീ ലൂയിസ് കുട്ടി, വൈസ് പ്രസിഡന്റ് ജിജി ജോണ്‍സണ്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ കായികമേളയുടെ വിജയത്തിന് ഏറെ സഹായകമായി.

വിവിധ വിഭാഗങ്ങളില്‍ വ്യക്തിഗത ചാമ്പ്യന്ഷിപ്പ് നേടിയവരുടെ വിവരങ്ങള്‍ താഴെ കാണാം.

കിഡ്‌സ് ബോയ്‌സ്
ആന്റോസ് തോമസ് (ഓക്‌സ്മാസ് ) 10 പോയിന്റ്

കിഡ്‌സ് ഗേള്‍സ്
ജെന്ന സജി ലൂയിസ് ( ഡി എം എ) 13 പോയിന്റ്

സബ് ജൂനിയര്‍ ബോയ്‌സ്
ജൊഹാന്‍ സ്റ്റാലിന്‍ (എസ് എം എ) 10 പോയിന്റ്

സബ് ജൂനിയര്‍ ഗേള്‍സ്
ഏയ്‌ന്ജല്‍ ജേക്കബ് (എസ് എം എ ) 11 പോയിന്റ്
അനു റോയ് ( എ എം എ ) 11 പോയിന്റ്

ജൂനിയര്‍ ബോയ്‌സ്
റോമല്‍ ജോര്‍ജ് (ഡി എം എ ) 11 പോയിന്റ്

ജൂനിയര്‍ ഗേള്‍സ്
മനീഷ മനോജ് (എ എം എ ) 13 പോയിന്റ്

യൂത്ത് മെന്‍
എം പി പദ്മരാജ് (എസ് എം എ ) 15 പോയിന്റ്

യൂത്ത് വിമണ്‍
സന്ധ്യ കെ നായര്‍ ( എസ് എം എ ) 13 പോയിന്റ്

സീനിയര്‍ മെന്‍
പ്രെജു ഗോപിനാധ് (എസ് എം എ ) 15 പോയിന്റ്

സീനിയര്‍ വിമണ്‍
ബിജി ബേബി ( എ എം എ ) 15 പോയിന്റ്

സൂപ്പര്‍ സീനിയര്‍ മെന്‍
കുരിയാചച്ചന്‍ സെബാസ്‌റ്യന്‍ (എസ് എം എ ) 13 പോയിന്റ്

സൂപ്പര്‍ സീനിയര്‍ വിമണ്‍
ഫിലോമിന ലാലിച്ചന്‍ ( ഡി എം എ ) 15 പോയിന്റ്

കായിക മേളയുടെ മനോഹര ചിത്രങ്ങള്‍ കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

https://www.facebook.com/media/set/?set=a.1030457140367460.1073742106.397571566989357&്യേുe=3

കൂടുതല്‍ ചിത്രങ്ങള്‍ക്ക്

https://www.facebook.com/media/set/?set=a.1035039369898086.1073741858.962767027125321&്യേുe=3

?

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.