സ്വന്തം ലേഖകന്‍: ചാരവൃത്തി ആരോപണം, രണ്ട് അല്‍ ജസീറ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഈജിപ്തില്‍ വധശിക്ഷ. ഇവര്‍ക്കൊപ്പം മറ്റു നാലു പേര്‍ക്കും ഈജിപ്ത്യന്‍ കോടതി വധശിക്ഷ വിധിച്ചു. രാജ്യരഹസ്യങ്ങള്‍ ഖത്തറിന് ചോര്‍ത്തിക്കൊടുത്തു എന്ന് ആരോപിച്ചാണ് ശിക്ഷ. അല്‍ ജസീറ അറബിക് ചാനലിലെ ന്യൂസ് ഡയറക്ടറായ ഇബ്രാഹിം മൊഹമ്മദ് ഹിലാല്‍, ജോര്‍ദ്ദാനില്‍ നിന്നുള്ള അലാ ഒമര്‍ മൊഹമ്മദ് സബ്ലാന്‍ എന്നിവര്‍ക്കാണ് വധശിക്ഷ ലഭിച്ചത്.
ഇതേ കേസില്‍ നേരത്തെ ശിക്ഷിക്കപ്പെട്ട ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കിയിരുന്നു. കേസില്‍ ഇത് നാലാം തവണയാണ് മുര്‍സി ശിക്ഷാവിധി നേരിടുന്നത്. കഴിഞ്ഞ മൂന്നു കേസുകളിലായി വധശിക്ഷയ്ക്കും ജീവപര്യന്തത്തിനും 20 വര്‍ഷത്തെ തടവിനും മുര്‍സി ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
മുര്‍സിയും കേസിലെ പ്രതികളായ മറ്റു 10 പേരും രഹസ്യരേഖകള്‍ ഖത്തറിനു ചോര്‍ത്തിക്കൊടുത്തു എന്നാണ് കേസ്. 2015 ലായിരുന്നു ജയില്‍ചാട്ടം, പോലിസ് സ്‌റ്റേഷന്‍ ആക്രമണം എന്നീ കേസുകളില്‍ മുര്‍സിക്കെതിരേ വധശിക്ഷ ചുമത്തിയത്. 2011 ല്‍ അന്നത്തെ ഏകാധിപതി ഹുസ്‌നി മുബാറകിനെതിരായ പ്രക്ഷോഭങ്ങളുടെ ഭാഗമായി മുര്‍സി ഈ കുറ്റകൃത്യങ്ങളില്‍ പങ്കാളിയായെന്നായിരുന്നു ആരോപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല