ടോം ജോസ് തടിയംപാട്: ഈ വര്‍ഷം നടന്ന SSLC പരിക്ഷക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലെസ്സ് നേടിയ ഇടുക്കി തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി, ലിന്‍ഷ ലിനെഷ് എന്ന പെണ്‍കുട്ടി കടുത്ത ജീവിത സാഹചര്യങ്ങളെ അതിജീവിച്ചാണ് ഈ തിളക്കമാര്‍ന്ന വിജയം നേടിയത്.
ലിന്‍ഷയുടെ കഥന കഥ വിവരിച്ചു കൊണ്ട് തൊടുപുഴയിലെ സാമൂഹികപ്രവര്‍ത്തകനും , പത്ര പ്രവര്‍ത്തകനുമായ സാബു നെയ്യശെരി V B C ന്യൂസ്ല്‍ കൂടി പബ്ലിഷ് ചെയ്ത താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടിട്ട് ഞങ്ങള്‍ അദ്ധേഹത്തെ വിളിച്ചു കരൃങ്ങള്‍ അന്വഷിച്ചപ്പോള്‍ ഇപ്പോള്‍ ലിന്‍ഷയെയും കുടുംബത്തെ സഹായിക്കുന്നത് കരിമണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിനടുത്ത് താമസിക്കുന്ന റിട്ടയെര്‍ഡ് ഹൈ സ്കൂള്‍ ടീച്ചര്‍ അട്ടകുളത് അച്ഛമ്മ ടീച്ചറാണന്ന് അറിയാന്‍ കഴിഞ്ഞു . ഞങ്ങള്‍ അച്ഛാമ്മ ടീച്ചറുമായി ഫോണില്‍ . സംസാരിച്ചപ്പോളാണ് ലിന്‍ഷ ഈ വിജയം നേടിയത്തിന്റെ പുറകിലെ ത്യഗം ഞങള്‍ മനസിലാക്കിയത് . അപ്പോള്‍ തന്നെ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അംഗങ്ങളുമായി ആലോചനനടത്തി ഞങള്‍ ലിന്‍ഷയെ സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു ,
ഭര്‍ത്താവ് ഉപേക്ഷിച്ച ലിന്‍ഷയുടെ അമ്മ നിഷ, വീട്ടില്‍ മാനസിക രോഗമുള്ള അനുജത്തിയെ നോക്കുന്നത് കൂടാതെ ലിന്‍ഷയെയും 7 ാം ക്ലാസില്‍ പഠിക്കുന്ന സഹോദരനെയും സംരക്ഷിക്കാന്‍ ഇടക്ക് കിട്ടുന്ന കുറച്ചു സമയം അയല്‍വക്കത്തെ വീടുകളില്‍ ജോലി ചെയ്യുന്നു ഇതാണ് ഇവരുടെ ആകെയുള്ള വരുമാനം . .
ഒടുവില്‍ കാത്തിരുന്ന SSLCഫലം പുറത്തുവന്നപ്പോള്‍ മിഴികളില്‍ നിറഞ്ഞ ആനന്ദ കണ്ണീരില്‍ ജീവിതത്തിന്റെ കയ്പ്പുണ്ടായിരുന്നു.
ഇല്ലായ്മയുടെ പര്യായമായിരുന്ന ലിന്‍ഷയുടെ ജീവീതം. നാട്ടുകാരും, ഇടവകയും, കൂടി നിര്‍മിച്ചു കൊടുത്ത രണ്ടുസെന്റുസ്ഥലത്തിലെ കൊച്ചുവീട്ടിലെ കഷ്ടപ്പാടുകള്‍ക്കിടയില്‍ നിന്നുമായിരുന്നു .അണയാത്ത നിശ്ചയദാര്‍ഢ്യം കൊണ്ടായിരുന്നു ഈ വിജയം കരസ്ഥമാക്കിയത് . പാഠപുസ്തകങ്ങളെ നെഞ്ചോടു ചേര്‍ത്തു വായനയെ പ്രണയിച്ച ഈ കൊട്ടുമിടുക്കിക്കു ലഭിച്ചതാകട്ടെ ഉന്നത വിജയം. .
ഏഴാംക്ലാസുകാരനായ സഹോദരന് ലിന്‍സിനും അമ്മയ്ക്കും ഇനി ലിന്‍ഷയുടെ വിജയത്തില്‍ സന്തോഷിക്കാം; ജീവിതഭാരങ്ങള്‍ തളര്‍ത്തിയപ്പോഴും വിജയത്തിന്റെ കൊടുമുടി കീഴടക്കാന്‍ കൊച്ചുമിടുക്കിക്കായതില്.
പഴയപുസ്തകങ്ങല് വാങ്ങിപഠിച്ചിരുന്ന ലിന്‍ഷക്ക് പത്താംക്ലാസില്‍ പുതിയ പുസ്തകങ്ങള്‍ വാങ്ങാന്‍ സാന്ത്വന സ്പര്‍ശമായി കടന്നുവന്നത് ഫാ. ജെയിംസ് കാരക്കൊമ്പിലാണ്. പഠനം പാതിവഴിയില്‍ മുടങ്ങുന്ന സന്ദര്‍ഭങ്ങള്‍ നിരവധി ഉണ്ടായിരുന്നെങ്കിലും പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതിയാണ് ലിന്‍ഷ വിജയത്തിന്റെ ചവിട്ടു പടികള്‍ കയറിയത്.
കുട്ടിക്കാലം മുതല്‍ തന്നെ പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്ന ലിന്‍ഷയ്ക്ക് പ്രചോദനവും വിജയപാതയും ഒരുക്കാന്‍ കരിമണ്ണൂര്‍ സെന്റ് ജോസഫ് സ്കൂളിലെ അധ്യാപകരായ സിസ്റ്റര്‍ ജാന്സിയും, ജിജു ജോസും ഒപ്പമുണ്ടായിരുന്നു. വീട്ടിലെ ജോലികള്‍ക്കു ശേഷം രാത്രിയുടെയാമങ്ങളില്‍ പഠിക്കാനായി സമയം കണ്ടെത്തുകയായിരുന്നു ലിന്‍ഷ. എഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഡിസിഎല്‍ നടത്തിയ കഥാരചന മത്സരത്തില്‍ ഒന്നാം സമ്മാനം ലിന്‍ഷ സ്വന്തമാക്കിയിരുന്നു.
പ്ലസ്ടു ബയോളജി എടുത്തു പഠിക്കണമെന്നാണ് ലിന്‍ഷയുടെ മോഹം. ഒരു ഡോക്ടറാകണമെന്ന ഉറച്ച ലക്ഷ്യമാണ് ലിന്ഷക്കുള്ളത്. അതിനു നിങളുടെ സഹായംഇടുക്കി ചാരിറ്റി ഗ്രൂപ്പ് അഭ്യര്ത്തിക്കുന്നു .
ഞങ്ങള്‍ നടത്തുന്ന ചാരിറ്റി പ്രവര്തനങ്ങള് തികച്ചും സുതാരൃവും സത്യസന്ധവും ആയിരിക്കും എന്നു കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളില്‍ കൂടി ഞങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ് .മുഴുവന്‍ ആളുകള്‍ക്കും ഞങ്ങള്‍ ബാങ്ക് സ്റ്റേറ്റ് മെന്റ് മെയില്‍ വഴി അയച്ചു തരുന്നതാണ് .
ഒരു കൈ കൊടുക്കുന്നത് മറു കൈ അറിയരുത് എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നത് കൊണ്ട് സമ്മറി സ്റ്റ്റ്റ്മെന്റ് മാത്രമേ ഞങ്ങള്‍ പരസൃപ്പെടുത്തു എന്നും ഉറപ്പു തരുന്നു . പിരിഞ്ഞു കിട്ടുന്ന മുഴുവന്‍ തുകയും ചെക്ക് മുഖേന ലിന്‍ഷക്ക് കൈമാറും ..
പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട നിയമ വിദൃര്ഥി ജിഷയുടെ മരണത്തില്‍ പ്രതിഷേധവുമായി ജിഷക്ക് നീതി ഉറപ്പാക്കണം എന്ന് അവശിപ്പെട്ടുകൊണ്ട് കേരളസമൂഹം ഒന്നടങ്കം രേഗതു വന്നപ്പോള്‍ , ഫാദര്‍ ചിറമേല്‍ ജിഷ്ക്ക് നീതി ഉറപ്പാക്കുന്നതോടൊപ്പം ഇനി ജീവിച്ചിരിക്കുന്ന ജിഷമാരെ സംരക്ഷിക്കാന്‍ കൂടി പൊതുസമൂഹം തയാറാകണം എന്നു പറഞ്ഞുകൊണ്ട് പ്രസിദ്ധികരിച്ച വീഡിയോ പതിനായിരക്കണക്കിനു ആളുകളാണ് കണ്ടത്.
അച്ഛന്റെ വാക്കുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ടാണ് ഇടുക്കി ചരിറ്റി ഗ്രൂപ്പ് തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി ലിന്‍ഷ ലിനെഷ്നെ സഹായിക്കാന്‍ ഒരു എളിയ ശ്രമം നടത്തുന്നത് നിങളുടെ സഹായങ്ങള്‍ താഴെകാണുന്ന അക്കൌണ്ടില്‍ നിക്ഷേപിക്കുക
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 2050.82
BANK BARCLAYS
ലിന്‍ഷയും ആയി നേരില്‍ ബന്ധപ്പെടാന്‍ ഈ നമ്പരുകളില്‍ ബന്ധപ്പെടുക . achamma teacher 0091 9446212760 സാബു നെയ്യിശെരി 0091 9847141115 ഇടുക്കി ചാരിറ്റി ചാരിറ്റി ഗ്രൂപ്പ്മായി ബന്ധപ്പെടാന്‍ ഈ നമ്പരുകളില്‍ ബന്ധപ്പെടുക. സാബു ഫിലിപ്പ് 07708181997, ടോം ജോസ് തടിയംപാട് 07859060320
ഈ വീഡിയോ ലിങ്ക് ദയവായി കാണുക,
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല