സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയന്‍ അംഗത്വം, ബ്രിട്ടന്‍ ഹിതപരിശോധനയുടെ ചൂടിലേക്ക്. ജൂണ്‍ 23 നാണ് രാജ്യം യൂണിയനില്‍ തുടരുന്നതു സംബന്ധിച്ച തീരുമാനമെടുക്കാനായി ഹിതപരിശോധന നടക്കുന്നത്. കഴിഞ്ഞ ദിവസം, യൂറോപ്യന്‍ യൂനിയനില്‍ തന്നെ തുടരേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ തന്നെ രംഗത്തെത്തിയിരുന്നു.
ബ്രിട്ടന്‍ യൂനിയനില്‍നിന്ന് വേര്‍പെടുന്നതോടെ, അത് രാജ്യത്തിന്റെ സുരക്ഷയെ അവതാളത്തിലാക്കുമെന്നാണ് കാമറണ്‍ പറഞ്ഞത്. എന്നാല്‍, കാമറണിനെതിരെ കടുത്ത വിമര്‍ശനവുമായി പാര്‍ലമെന്റംഗം ബോറിസ് ജോണ്‍സന്‍ രംഗത്തത്തെി. കാലങ്ങളായി ബ്രിട്ടന്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ മറച്ചുവെച്ചാണ് പ്രധാനമന്ത്രിയുടെ സംസാരമെന്ന് അദ്ദേഹം പറഞ്ഞു.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനു പുറത്ത് സ്വതന്ത്രമായി നിലനില്‍ക്കണമെന്നും ഇക്കാര്യം പ്രചരിപ്പിക്കാനായി രാജ്യം മുഴുവന്‍ പര്യടനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘സ്വതന്ത്ര ബ്രിട്ടന്‍’ എന്ന മുദ്രാവാക്യവുമായി യു.കെ.ഐ.പി ഉള്‍പ്പെടെയുള്ള കക്ഷികളും പ്രചാരണ രംഗത്തുണ്ട്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍തന്നെ തുടരണമോ എന്ന കാര്യത്തിലാണ് ജനാഭിപ്രായം തേടുന്നത്.
കാമറണും അദ്ദേഹത്തിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും വിഷയത്തില്‍ നിഷ്പക്ഷ നിലപാടാണുള്ളത്. അതേസമയം, ലേബര്‍ പാര്‍ട്ടി, എസ്.എന്‍.പി തുടങ്ങിയ കക്ഷികള്‍ നിലവിലെ സ്ഥതി തുടരണമെന്ന അഭിപ്രായക്കാരാണ്.
യു.കെ.ഐ.പി ഉള്‍പ്പെടെയുള്ള കക്ഷികള്‍ എതിര്‍പക്ഷത്ത് ശക്തമായി നിലയുറപ്പിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല