1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2016

സാബു ചുണ്ടക്കാട്ടില്‍: കരുണയുടെ വര്‍ഷത്തില്‍ കടന്നുവരുന്ന പന്തക്കുസ്താതിരുനാളിനെ ഒരുക്കത്തോടെ വരവേറ്റുകൊണ്ട് ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ മരിയന്‍ റാലിയോടെ തുടങ്ങുന്ന ഇത്തവണത്തെ രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന് കൂടുതല്‍ ആത്മബലമേകിക്കൊണ്ട് വര്‍ഷങ്ങളോളം യു കെ മലയാളികളുടെ ആത്മീയ പിതാവായിരുന്ന സെബാസ്റ്റ്യന്‍ അരീക്കാട്ടച്ചനും എത്തിച്ചേരും. യു കെ യുടെ വിവിധ പ്രദേശങ്ങളില്‍ ഏറെ ത്യാഗം സഹിച്ച് മലയാളികളെ ഒരുമിപ്പിക്കുകയും മാസ് സെന്ററുകള്‍ക്ക് തുടക്കമിടുകയും ചെയ്ത അരീക്കാട്ടച്ചന്‍ താന്‍ കൈപിടിച്ചിറക്കിയ അനേകംപേര്‍ വിവിധങ്ങളായ മിനിസ്ട്രികളിലൂടെ,സുവിശേഷവേലകളിലൂടെ തന്റെ സ്വപ്നമായ യൂറോപ്പിന്റെ നവസുവിശേഷവത്കരണം എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്നതുകണ്ട് ഏറെ സന്തോഷത്തോടെ, അവരുടെ കൂട്ടായ്മയായ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലേക്ക് കടന്നുവരുന്നത്, ഓരോരുത്തര്‍ക്കും ഇരട്ടിയഭിഷേകമാകുമെന്നതില്‍ സംശയമില്ല.. യു കെ യിലും പിന്നീട് കാനഡയിലും തന്റെ ദൈവീക ദൗത്യം നിറവേറ്റിയ, ജീസസ് യൂത്തിന്റെ ആനിമേറ്റര്‍ കൂടിയായിരുന്ന അച്ചന്‍, കഴിഞ്ഞ ഒന്നരവര്‍ഷത്തോളം പാലക്കാട് സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ സേവ്യര്‍ ഖാന്‍ വട്ടായിലച്ചനോടോപ്പം പ്രവര്‍ത്തിച്ചതിനുശേഷം പുതിയ സുവിശേഷ ദൗത്യവുമായി വീണ്ടും കാനഡയിലേക്ക് തിരിക്കുന്നവേളയില്‍ 14 ന് പന്തക്കുസ്താനുഭവ മരിയന്‍ റാലി നയിച്ചുകൊണ്ട് ,ദൈവസ്‌നേഹം നിറഞ്ഞുള്ള വചനപ്രഘോഷണത്തിലൂടെ, സോജിയച്ചനോടൊപ്പം രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനെ ദൈവസ്തുതികളാല്‍ അവിസ്മരണീയമാക്കും…
ബിഷപ്പുമാരെയും , വൈദികരെയും മുന്‍നിര്‍ത്തിയുള്ള സുവിശേഷപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ നിയോഗിച്ചിട്ടുള്ള ഫാ.സിംങ്‌ളെയര്‍ , പ്രമുഖ സുവിശേഷപ്രവര്‍ത്തക ജെന്നി ബേക്കര്‍ ,സെഹിയോന്‍ യു കെ യുടെ ബ്രദര്‍ ജോസ് കുര്യാക്കോസ് തുടങ്ങിയവരും ,കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഒരേസമയം ഇംഗ്‌ളീഷിലും മലയാളത്തിലും ശുശ്രൂഷള്‍ നടക്കുന്ന, ജാതി മത ഭേദമന്യേ വിവിധ ഭാഷക്കാരും,ദേശക്കാരും, ഒരുമിക്കുന്ന യൂണിവേഴ്‌സല്‍ ബൈബിള്‍ കണ്‍വെന്‍ഷനായി മാറിയ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്റെ വചനവേദിയെ ധന്യമാക്കും. പതിവുപോലെ വിവിധ സ്ഥലങ്ങളില്‍ നിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ഒരുമിച്ചുള്ള കൂട്ടായ്മകളിലൂടെയും ഉപവാസ പ്രാര്‍ത്ഥനകളിലൂടെയും ഫാ സോജി ഓലിക്കലും സെഹിയോന്‍ പ്രവര്‍ത്തകരും കണ്‍വെന്‍ഷനായി കൂട്ടായ ഒരുക്കത്തിലാണ്. 14 ന് രാവിലെ 8 മണിക്ക് ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4 ന് ഭക്തിനിര്‍ഭരമായ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും..

ദൈവനാമത്തില്‍ സെഹിയോന്‍ യു കെ ടീം ഓരോരുത്തരെയും രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് ക്ഷണിക്കുന്നു…
വിലാസം.

ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
വെസ്റ്റ് ബ്രോംവിച്ച്
കെല്‍വിന്‍ വേ
ബെര്‍മിംങ്ഹാം
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക്;
ഷാജി. 07878149670
അനീഷ് 07760254700

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.