സ്വന്തം ലേഖകന്‍: ചെലവ് താങ്ങാന്‍ വയ്യാതെ മകനെ ഫേസ്ബുക്കില്‍ വില്‍പ്പനക്ക് വച്ച യുവതി കുടുക്കിലായി. മെക്സിക്കോയില്‍ നിന്നുള്ള ബ്രെന്‍ഡാ റെയ്മുണ്ടോയാണ് അഞ്ചു വയസുള്ള മകനെ 15,000 പെസോക്ക് (830 യുഎസ് ഡോളര്‍) വില്‍ക്കാനുണ്ടെന്ന് പരസ്യം നല്‍കിയത്. മകനെ കൊണ്ട് ശല്യം സഹിക്കാനാകുന്നില്ല എന്നും യുവതി ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറയുന്നു.
മകന്റെ ഫോട്ടോ സഹിതമാണ് ഇവര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഫോട്ടോയ്ക്ക് ചുവടെ മകനെ നോക്കാന്‍ ബുദ്ധിമുട്ടാണെന്നും 15000 പെസോ നല്കിയാല് കുട്ടിയെ നല്‍കാമെന്നുമായിരുന്നു പോസ്റ്റ്. യുവതിയുടെ ഫോണ്‍ നമ്പരും ഒപ്പം നല്‍കിയിരുന്നു. കുട്ടിയെ വളര്‍ത്തുന്നതിനുള്ള ചെലവ് താങ്ങാനാകുന്നില്ലെന്നാണ് യുവതിയുടെ വാദം.
ആദ്യം പണം നല്‍കുന്നവര്‍ക്ക് കുട്ടിയെ നല്‍കാമെന്നും യുവതി വാഗ്ദാനം ചെയ്തു. ആദ്യം തമാശയെന്ന് കരുതിയെങ്കിലും വാര്‍ത്ത ഗൗരവമുള്ളതെന്ന് മനസിലാക്കിയ ഒരു പത്രപ്രവര്‍ത്തകനാണ് യുവതിയെ കുടുക്കിയത്. കുട്ടിയെ വാങ്ങാനെന്ന വ്യാജേന യുവതിയെ സമീപിച്ച പത്രപ്രവര്ത്തകന് യുവതിയില്‍ നിന്ന് കാര്യങ്ങള്‍ മനസിലാക്കുകയും ഇവരെ പോലീസിന് കൈമാറുകയുമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല