സ്വന്തം ലേഖകന്‍: പൂര്‍ണമായും സ്വര്‍ണം പൂശിയ കാര്‍ ദുബായില്‍ പ്രദര്‍ശനത്തിന്, വില 10 ലക്ഷം ഡോളര്‍. ദുബായില്‍ നടക്കുന്ന ഓട്ടോമെക്കാനിക് 2016 വാഹന പ്രദര്‍ശനത്തിലാണ് ‘ഗോഡ്സില്ല’ എന്ന് പേരിട്ട കാര്‍ പ്രദര്‍ശനത്തിനായി വച്ചിരിക്കുന്നത്.
നിസാന്റെ ആര്35 ജി.ടിആര്‍ കാറാണ് കുല് റേസിങ് എന്ന കമ്പനി മാറ്റംവരുത്തി അവതരിപ്പിച്ചിരിക്കുന്നത്. കലകാരനായ തകാഹികോ ഇസാവയുടെയും കുല് റേസിങ്ങിലെ മറ്റു കലാകാരന്മാരുടെയും മേല്‍നോട്ടത്തിലാണ് കാര്‍ സ്വര്‍ണം പൂശിയത്.
2016 ല്‍ സൂപ്പര്‍കാര്‍ വിപണിയില്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്താന്‍ നിസാനെ സഹായിച്ച മോഡലാണ് ജി.ടിആര്‍. പ്രദര്‍ശനത്തില്‍ അവതരിപ്പിച്ച കാറിന് 3.8 ലിറ്റര്‍ വി6 ട്വിന്‍ ടര്‍ബോ 545 എച്ച്പി എഞ്ചിനും ഏറ്റവും പുതിയ എയ്റോ ഡൈനാമിക് സവിശേഷതകളുമുണ്ട്.
ദുബായ് കണ്വഷന് ആന്റ് എക്സിബിഷന് സെന്ററിലെ 15 ഹാളുകളിലായി പരന്നു കിടക്കുന്ന എക്സിബിഷന് മേഖലയിലെ ഏറ്റവും വലിയ മേളകളിലൊന്നാണ്. ഏതാണ്ട് 25 ഓളം രാജ്യങ്ങളില്‍ നിന്നുള്ള വാഹന നിര്‍മ്മാതാക്കളാണ് തങ്ങളുടെ ഏറ്റവും പുതിയ മോഡലുകളുമായി പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല