ജോണ്‍സ് മാത്യു: ലണ്ടന്‍ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ ദേവാലയ പെരുന്നാള്‍ ആനുഗ്രഹമായി പര്യവസാനിച്ചു. മലങ്കര കത്തോലിക്കാ സഭയുടെ വെസ്റ്റ് ലണ്ടന്‍ സെന്റ് ജോസഫ് മലങ്കര ദേവാലയ പെരുന്നാള്‍ മാര്‍ ഈവാനിയോസ് സെന്ററില്‍ വച്ച് (സെന്റ് ആന്‍സ് ചര്‍ച്ച്) സ്വര്‍ഗ്ഗീയ മധ്യസ്ഥരായ വി യൗസേപ്പ് പിതാവിന്റേയും ഗീ വര്‍ഗീസ് സഹദായയുടേയും തിരുന്നാള്‍ ബത്തേരി രൂപതാ അധ്യക്ഷന്‍ അഭിവന്ദ്യ ഡോ ജോസഫ് മാര്‍ തോമസ് മെത്ര പൊലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മെയ് മാസം 8ാം തിയതി ഞായറാഴ്ച ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു.തിരുന്നാള്‍ ദിവ്യബലിക്ക് കോര്‍ഡിനേറ്ററും വികാരിയുമായ ഫാ ദാനിയേല്‍ കുളങ്ങര ,ഫാ ജോസഫ് സേവ്യര്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
തിരുന്നാള്‍ ദിവസം അഭിവന്ദ്യ പിതാവിനെയും അതിഥികളേയും ദേവാലയ കവാടത്തില്‍ വച്ച് ഫാ ദാനിയേല്‍ കുളങ്ങര കത്തിച്ച മെഴുകുതിരി നല്‍കി സ്വീകരിച്ചു.തുടര്‍ന്ന് ഇടവക ട്രസ്റ്റി ജിജോ മടുക്കക്കുഴി,സെക്രട്ടറി ആന്റോ ജോണ്‍ എന്നിവര്‍ പൂച്ചെണ്ട് നല്‍കി.ഇടവകാംഗവും പിതൃവേദിയുടെ കോഡിനേറ്ററഉമായ എബ്രഹാം കുരുവിള ഷാള്‍ അണിയിച്ച് പിതാവിനെ ദേവാലയത്തിലേക്ക് ആനയിച്ചു.
ആഘോഷമായ മലങ്കര വി കുര്‍ബാനയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ ഇടവക ട്രസ്റ്റി ജിജോ മടുക്കക്കുഴി സ്വാഗതവും സഭയുടെ യുകെ നാഷണല്‍ പ്സ്റ്ററല്‍ കൗണ്‍സില്‍ അംഗം ഡോ അനൂജ് ജോഷ്വോ അഭിവന്ദ്യപിതാവിന് തിരുന്നാള്‍ മംഗളങ്ങള്‍ നേര്‍ന്നു.ലൂട്ടന്‍ സെന്റ് ജോര്‍ജ് ഇടവകാംഗവും സഭയുടെ സീനിയര്‍ മെമ്പറുമായ ഡോ ബോസ് ശങ്കരത്തില്‍ ലണ്ടന്‍ കേന്ദ്രമാക്കി യൂറോപ്പില്‍ മലങ്കര കാത്തലിക്ക് സഭയ്ക്ക് ഒരു രൂപതാ സംവിധാനത്തിന്റെ ആവശ്യകതയും അനുപാല സാധ്യതകളെപറ്റിയും പ്രസംഗിക്കും.മറുപടി പ്രസംഗത്തില്‍ മലങ്കര കത്തോലിക്ക സഭയുടെ സത്വരമായ ശ്രദ്ധ ഇക്കാര്യത്തില്‍ അടിയന്തരമായി ഉണ്ടാകും എന്നും അടുത്ത നാളില്‍ തന്നെ കാനോനിക സംവിധാനം സാക്ഷാത്കരിക്കുമെന്നും കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഫാ ദാനിയേല്‍ കുളങ്ങരയുടെ നേതൃത്വം സഭയിക്ക് യുകെയില്‍ തുടര്‍ന്നും ലഭിക്കും എന്നുള്ള ഉറപ്പും അഭിവന്ദ്യപിതാവ് നല്‍കി.
ലണ്ടന്‍ സെ ജോസഫ് കത്തോലിക്കാ ദേവാലയത്തിന്റെ ശുശ്രൂഷ മേഖലയിലേക്ക് സണ്‍ഡേ സ്‌കൂള്‍ അധ്യാപികമാരായി ഫിലോമി കോവൂര്‍,ജൂലി പ്രകാശ്,മഞ്ജുഷിന്‍,അള്‍ത്താര ബാലസഖ്യം കോഡിനേറ്ററായി സാവിയോ മനോജ്,യൂത്ത് കോഡിനേറ്ററായി മൈക്കിള്‍,മാതൃവേദിയുടെ കോഡിനേറ്ററായി സാറമ്മ ടീച്ചര്‍,പിതൃവേദിയുടെ കോഡിനേറ്റര്‍ എബ്രഹാം കുരുവിള,ഇടവക പ്രാര്‍ത്ഥന യോഗത്തിന്റെ കോര്‍ഡിനേറ്ററായി ചാക്കോ എന്നിവര്‍ക്ക് അഭിവന്ദ്യ പിതാവ് കത്തിച്ച മെഴുകുതിരി നല്‍കി ശുശ്രൂഷ ദൗത്യം നല്‍കുകയുണ്ടായി.
റിജോ,വിനു എന്നിവരുടെ നേതൃത്വത്തില്‍ ഭക്തിനിര്‍ഭരമായ ക്വയര്‍ ഒരുക്കി പെരുന്നാള്‍ അനുഗ്രഹമാക്കി.വി കുര്‍ബാനയിലും പൊതുസമ്മേളനത്തിലും കടന്നുവരുന്ന എല്ലാവര്‍ക്കും സെക്രട്ടറി ആന്റോ ജോണ്‍ നന്ദി പ്രകാശിപ്പിച്ചു.
തുടര്‍ന്ന് നടന്ന ഭക്തിനിര്‍ഭരമായ തിരുന്നാള്‍ റാസ,സ്‌നേഹവിരുന്ന് എന്നിവയ്ക്ക് കമ്മറ്റി അംഗങ്ങളും പാസ്റ്റര്‍ കൗണ്‍സില്‍ അംഗങ്ങളായ ജോസഫ് പുത്തന്‍പറമ്പില്‍ ,പ്രകാശ്,ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല