സാബു ചുണ്ടക്കാട്ടില്‍: കൈപ്പുഴ സംഗമം യുകെ 2016 വര്‍ണ്ണശബളമായി. ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുന്നാള്‍ കുര്‍ബാന ഫാ. ഫിലിപ്പ് കുഴിപ്പറമ്പിലിന്റെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ട ദിവ്യബലിയോടെ അനുബന്ധിച്ച് നടന്ന പ്രദക്ഷിണവും കൈപ്പുഴക്കാരില് ഭക്തിസാന്ദ്രമായ അനുഭൂതി ഉളവാക്കി.
അതിനു ശേഷം ജെയിംസ് പൈനമൂട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം നാട്ടില്‍ നിന്നും വന്ന മാതാപിതാക്കള്‍ തിരി തെളിച്ചതോടെ ആരംഭിച്ചു. കുട്ടികളുടെ കലാപരിപാടികളും കലാമത്സരങ്ങളും പരിപാടിക്ക് കൊഴുപ്പേകി.
യുകെയില്‍ നിന്നും മാത്രമല്ല അയാള്‍ രാജ്യങ്ങളില്‍ നിന്ന് പോലും തങ്ങളുടെ നാട്ടുകാരെ കാണുവാന്‍ സുഹൃത്തുക്കള്‍ എത്തിയപ്പോള്‍ സദസ് ആവേശഭരിതമായി. കൈപ്പുഴ സംഗമം യുകെയുടെ വക സംഭാവന നാട്ടില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ആയി കൊടുക്കുവാനായി തീരുമാനിച്ചു.
അടുത്ത വര്‍ഷത്തെ പരിപാടികള്‍ക്ക് നേതൃത്വം നല്കുവാനായി ജോബി ലൂക്കോസ്, ജോര്‍ജ് ജോസഫ്, സണ്ണി മൈലാടുംപാറ, ജോബി അബ്രഹാം, ജിജോ കിഴക്കേട്ടില്‍, ഡാര്‍ലി ടോമി, ലിസി കാരിക്കുളം എന്നിവരെ തിരഞ്ഞെടുക്കുകയുണ്ടായി. 150 ല്‍ പരം പങ്കെടുത്ത പരിപാടി ടോമി പടവെട്ടുംകാല നന്ദി പറഞ്ഞതോടെ സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല