സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലാരി ജയിക്കണമെന്ന് ലണ്ടന്‍ മേയര്‍ സാദിക്ക് ഖാന്, ഡൊണാള്‍ഡ് ട്രംപിന് ചുട്ട മറുപടി. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹില്ലരി ക്ലിന്റനെയാണു താന്‍ പിന്താങ്ങുന്നതെന്നാണ് ലണ്ടനിലെ പ്രഥമ മുസ്ലിം മേയറായി തെരഞ്ഞെടുക്കപ്പെട്ട ലേബര്‍പാര്‍ട്ടി അംഗം സാദിക്ക് ഖാന് ബിബിസി അഭിമുഖത്തില്‍ തുറന്നടിച്ചത്.
ട്രംപിനെ ഹില്ലരി പരാജയപ്പെടുത്തണമെന്നാണു താന്‍ ആഗ്രഹിക്കുന്നതെന്ന് അഭിമുഖത്തില്‍ പാക് വംശജനായ ഖാന് പറഞ്ഞു. യുഎസില്‍ പ്രവേശിക്കുന്നതില്‍നിന്നു മുസ്ലിംകളെ താത്കാലികമായി വിലക്കണമെന്ന തന്റെ നിര്‍ദേശത്തില്‍നിന്നു ഖാനെ ഒഴിവാക്കാമെന്നു കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ട്രംപിന്റെ ഔദാര്യം തനിക്ക് ആവശ്യമില്ലെന്നു ഖാന് തിരിച്ചടിച്ചു.
പാശ്ചാത്യ ഉദാര നയങ്ങള്‍ ഇസ്ലാമിനു നിരക്കാത്തതാണെന്ന് ട്രംപ് തെറ്റായി ധരിച്ചിരിക്കുകയാണ്. ട്രംപിന്റെ വിചാരധാര തെറ്റാണെന്നു ലണ്ടന്‍ തെളിയിച്ചുലണ്ടന്റെ പ്രഥമ മുസ്ലിം മേയറായി തെരഞ്ഞടുക്കപ്പെട്ടതിലൂടെ ആഗോള ശ്രദ്ധ നേടിയ 44 കാരനായ ഖാന് ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല