രാജു വേലംകാല:അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍, ഇടവകയുടെ കാവല്‍പിതാവ് വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും, ഇടവക ദിനവും 2016 മെയ് 14,15 (ശനി, ഞായര്‍ ) തീയതികളില്‍ അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ വച്ചു വി. കുര്‍ബ്ബാനയോടുകൂടി ഭക്തിയാദരപൂര്‍വ്വം ആഘോഷിക്കും.
വി. കുര്‍ബ്ബാനാനന്തരം പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണവും ആശിര്‍വാദവും തുടര്‍ന്നു നേര്‍ച്ചസദ്യയോടും കൂടെ പെരുന്നാ ള്‍ പര്യവസാനിക്കും. മെയ് 14 ?o തീയതി ശനിയാഴ്ച്ച വൈകുന്നേരം 6ന് കൊടി ഉയര്‍ത്തുന്നതോടു കൂടി പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിക്കും. വൈകുന്നേരം 6.15ന് സന്ധ്യാ പ്രാര്‍ത്ഥനയും, പെന്തിക്കൊസ്തി യുടെ ശ്രുശുഷയും, ഉണ്ടായിരിക്കും.
മെയ് 15?o തീയതി ഞായറാഴ്ച്ച രാവിലെ 11.45ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് റവ: ഫാദര്‍. രാജു ചെറു വിള്ളില്‍ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും, വി.ഗീവര്‍ഗ്ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന, അനുഗ്രഹ പ്രഭാഷണം, തുടര്‍ന്ന് പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണം, ആശിര്‍വാദം, കൈമുത്ത്, ആദ്യഫലലേലം, നേര്‍ച്ചസദ്യ എന്നിവ ഉണ്ടായിക്കും.
വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളിലും, ഇടവക ദിന ത്തിലും വിശ്വാസത്തോടുംപ്രാര്‍ത്ഥനയോടും കൂടി നേര്‍ച്ച കാഴ്ചകളുമായി വന്നു സംബന്ധിച്ച് അനുഗ്രഹിതരകുവാന്‍ അബര്‍ഡീനിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നു.
എന്ന് സ്‌നേഹപൂര്‍വ്വം ഭരണസമിതിക്കു വേണ്ടി
വികാരി റവ: ഡോ. ബിജി ചിറത്തലാട്ട്, 07460235878
സെക്രട്ടറി രാജു വേലംകാല, 07789411249
സഹ വികാരി റവ: ഫിലിപ്പ്‌തോമസ്, 07474419426
ട്രഷറാര്‍ ജോണ്‍ വര്‍ഗീസ്, 0773778323
വരുക …സംബന്ധിക്കുക …അനുഗഹീതരാകുക
* £30/അടച്ചു വി. കുര്ബ്ബാന ഏറ്റു നടത്തുന്നതിനു അവസരം ഉണ്ടായിരിക്കും
*ആദ്യ ഫല ലേലത്തി നുള്ള ലേല സാധനങ്ങള്‍ എല്ലാ ഭവനങ്ങളില്‍ നിന്നും കൊണ്ടുവരേണ്ടതാണ്
* സണ്‍ഡേ സ്‌കൂള്‍ വാര്ഷികം ജൂണ്‍ 19 നു വി. കുര്ബ്ബാനക്കു ശേഷം അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളി പരിഷ് ഹാളില്‍ വച്ച് ആഘോഷിക്കുന്നതാണ്
*എല്ലാ മാസവും ഒന്നാമത്തെയും, മുന്നാമത്തെ ഞായറാഴ്ച രാവിലെ 11 .45 നു പ്രഭാതനമസ്‌കാരവും,വി.കുര്‍ബ്ബാനയും, തലേ ദിവസം വൈകുന്നേരം 6 മണിക്ക് സണ്‍ഡേ സ്‌കു ളും തുടര്‍ന്നു സന്ധ്യാ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്.
പള്ളിയുടെ വിലാസം: St.Clements Episcopal Church,Matsrick Drive, AB16 6UF,Aberdeen,Scotland, UK
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല