1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2016

കവന്റ്രി: കവന്റ്രി ഹിന്ദു സമാജം പ്രവര്‍ത്തകര്‍ മാസം തോറും നടത്തുന്ന ഭജന്‍ കൂട്ടായ്മയില്‍ കൃഷ്ണ കഥകള്‍ നിറഞ്ഞപ്പോള്‍ കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഒരുപോലെ ആനന്ദം . മെയ് മാസത്തെ ഭജന്‍ കൂട്ടായ്മയില്‍ സന്ധ്യനാമ വേളയിലും പതിവുള്ള ചോത്യോതര വേളയിലും കൃഷണ സാന്നിധ്യം നിറഞ്ഞതു പുതുമയായി . വിഷു ആഘോഷത്തിനു ശേഷമുള്ള ആദ്യ ഭജനയില്‍ യാധൃശ്ചികമായി വീണ്ടും ഉണ്ണിക്കണ്ണനെ അടുത്തറിയാന്‍ കുട്ടികള്ക്ക് അവസരം ഒരുങ്ങുക ആയിരുന്നു . ഹൈന്ദവ ചിന്തകളുടെ അടിസ്ഥാന മൂല്യം കുട്ടികള്ക്ക് പകര്ന്നു നല്കാന്‍ ചോധ്യോതര പരിപാടി ആവിഷ്‌ക്കരിച്ചു നടപ്പാക്കുകയാണ് കവന്റ്രി ലോങ്ങ്ബാരോ ആഷ്ബി കൊല്‍വിലെ ലെമിങ്ങ്ടന്‍ എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്ത്തിക്കുന്ന കവന്റ്രി ഹിന്ദു സമാജം പ്രവര്‍ത്തകര്‍ .
ദശാവതാരം , കൃഷണ അവതാരം , ശ്രീകൃഷ്ണ ജനനം എന്നിവയൊക്കെ സവിസ്തരം ചടങ്ങില്‍ അവതരിപ്പിക്കപ്പെട്ടു . ബി സി നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്ന കൃഷ്ണറെയും ദ്വാരക നിവാസികളെയും കൂടുതല്‍ അടുത്തറിയുന്നത് ചരിത്രം കൂടുതല്‍ നന്നായി മനസ്സിലാക്കുവാനും ഹൈന്ദവ മൂല്യത്തില്‍ അഭിമാനിക്കാനും ഉള്ള അവസരമായി കണക്കാക്കണമെന്ന് ചടങ്ങില്‍ ഉദ്‌ബോധിപ്പിക്കപ്പെട്ടു . കൃഷ്ണ ഭഗവാന്റെ ഇഷ്ട്ട ഭോജ്യമായ വെണ്ണയും മുരളീ വാദനതിനു ഉപയോഗിക്കുന്ന ഓടക്കുഴലും ഒക്കെ അറിവിന്‍ മുത്തുകളായി കുട്ടികളില്‍ എത്തിയതും കൗതുക കാഴ്ചയായി . ചോധ്യോതര വേളയില്‍ മുതിര്ന്ന കുട്ടികളെ തോല്പ്പിച്ചു ഏഴു വയസുകരാന്‍ ഋഷികേശ് അനില്‍ കൂടുതല്‍ ഉത്തരങ്ങള നല്കി ശ്രദ്ധ നേടി . ആകാശ് അനിലും പ്രാര്ത്ഥന നായരും ഒക്കെ പതിവ് പോലെ ചോത്യോതര വേളയില്‍ മികവു കാട്ടി .
ഇത്തവണ പുതുമയായി തുഞ്ചത്ത് എഴുത്തച്ചന്‍ രചിച്ച കരളില്‍ വിവേകം കൂടാതെ എന്ന് തുടങ്ങുന്ന പ്രാര്ത്ഥന ഗീതം അര്‍ത്ഥ വിവരണത്തോടെ സമാജം അംഗങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കപ്പെട്ടു ,. ധനവും കീര്‍ത്തിയും എത്ര സംബധിചാലും ഈശ്വരനെ അടുത്ത് അറിയാതെ , ആ പദങ്ങളില്‍ സ്വയം സമര്പ്പിക്കാതെ ജീവിത മുക്തി സാധിക്കില്ല എന്ന് സോധഹരണ സഹിതം വിവരണം നല്‍കിയപ്പോള്‍ മുതിര്ന്നവരും കുട്ടികളും ഭക്തിപൂര്‍വ്വം ശ്ലോകങ്ങള്‍ ഏറ്റുചൊല്ലി . ചടങ്ങുകള്‍ക്ക് അനില്‍ പിള്ള , ദിനേശന്‍ , സുഭാഷ് നായര് , സുജിത് , അനില്‍കുമാര്‍ എന്നിവര് നെത്ര്വതം നല്കി . ഷൈജുമോന്‍ ഷൈനി , സജിത്ത് രേഷ്മി എന്നിവരുടെ വിവാഹ വര്ഷികങ്ങളും ജെമിനി ദിനേശന്‍ , അനില്‍ പിള്ള , ഷീജ പിള്ള എന്നിവരുടെ ജന്മ ദിന ആഘോഷങ്ങളും ചടങ്ങില്‍ ആനന്ദ മധുരം സമ്മാനിച്ചു . അടുത്ത ഭജന്‍ സത്സംഗം ജൂണ്‍ 12 നു കൊല്‍വിലെയില്‍ സംഘടിപ്പിക്കും.

വിലാസം

12 , ascot drive, coalvile , LE67 4DF
contact / 07475 980 691

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.