അജിത് പാലിയത്ത്: ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുകെ കെറ്ററിംങ്ങില്‍ നടത്തിയ പ്രഥമ പരിപാടി ‘നൊസ്റ്റാള്‍ജ്ജിക്ക് മെമ്മറീസ് 2016’ വന്‍ വിജയം. ശുദ്ധ സംഗീതത്തെ ഗസല്‍ ഭാവങ്ങളോടു കൂടി നിറഞ്ഞുകവിഞ്ഞ ആസ്വാദകരുടെ മുന്നില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ മലയാളിയുടെ സംഗീത ആസ്വാദനം പുതിയ തലവും ഭാവവും രൂപവും കൈവരിക്കുകയായിരുന്നു. പുതുമകള്‍ എന്നും ഇഷ്ട്ടപ്പെടുന്ന മലയാളി സംഗീതാസ്വാദകര്‍ ദൂരെ സ്ഥലങ്ങളില്‍ നിന്ന് വരെ പരിപാടി ആസ്വദിക്കാന്‍ എത്തി എന്നുള്ളത് തന്നെ ഈ സംരംഭം എത്രകണ്ട് വിജയകരമായി എന്നതിന് തെളിവായി ഞങ്ങള്‍ കാണുന്നു. കെറ്ററിംങ്ങിലെ ടൈറ്റസ്സിന്റെ നേതൃത്വത്തില് നടത്തിയ ‘നൊസ്റ്റാള്‍ജ്ജിക്ക് മെമ്മറീസ് 2016’ ല്‍ ആനന്ദ് ജോണ്, ഡോക്ടര്‍ വിബിന്‍ നായര്‍, സെബാസ്റ്റിന് മുത്തുപാറക്കുന്നേല്, കിഷോര്‍ ജയിംസ്സ്, അജിത്ത് പാലിയത്ത്, ഐറിസ് ടൈറ്റസ്സ്, ആന്‌സി മാത്യു, ആനി പാലിയത്ത്, രമ്യ കൊവന്റ്‌റിതുടങ്ങിയ ഗായികാഗായകാര്‍ ഭാഗമായി മാറി. ഭാരതീയ സിനിമാ സംഗീതത്തിലെ ഭാവ ഗാനങ്ങളെ മുത്തുകള്‍ പോലെ കോര്‍ത്തെടുക്കുകയും ആ ഗാനങ്ങള്‍ക്ക് പിന്നിലെ പിറവിയുടെ ചരിത്രം കൂടി അനാവരണം ചെയ്ത് അവതരിപ്പിക്കപെട്ടപ്പോള്‍ ഓരോ ഗാനവും ജനങ്ങളുടെ മനസ്സില് കൂടുതല്‍ ആഴ്ന്നിറങ്ങുകയായിരുന്നു. അലീന സെബാസ്റ്റിന്‍ പാടിയ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍ വയലിനില്‍ ഗ്രേഡ് 4 ഉള്ള ഹിമ കിഷോര്‍ അവതരിപ്പിച്ച വയലിന്‍ സോളോ തികച്ചും പ്രൊഫഷണലിസം തെളിയിക്കുന്നതായി മാറി. ഡോക്ടര് രജനി പാലക്കലിന്റെ ശിക്ഷണത്തില്‍ 14 കുട്ടികളുടെ സ്വാഗത നൃത്തം ഒരു പുത്താന്‍ അനുഭവമായി മാറി. ആസ്വാദന സംഗീതത്തെ ദീര്‍ഘ വീക്ഷണത്തോടെ കണ്ടുകൊണ്ടുള്ള ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുക്കെയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. കലയും സംസ്‌കാരവും മുന്‍നിറുത്തി മാതൃഭാഷയെ മറക്കാതെ സൂക്ഷിക്കാനും നമ്മുടെ സംസ്‌കാരത്തെ ബഹുമാനിക്കുന്നതിനോടൊപ്പം അത് നമ്മളുടെ വരുംതലമുറയിലൂടെ വളര്‍ത്തുന്നതിനും ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുക്കെയുടെ കൂടെ ചേര്‍ന്ന് വരും നാളുകളില്‍ പ്രവര്‍ത്തിക്കുവാന്‍ എല്ലാവരോടും അപേക്ഷിക്കുകയാണ്. അടുത്ത പരിപാടിയായ ‘മയൂര ടാലന്റ് ഷോ 2016’ ഈ വര്‍ഷത്തെ ഓണക്കാലത്ത് അരങ്ങേറുകയാണ്. സെപ്തംബര്‍ 4 നു നടത്തുന്ന പരിപാടിയില്‍ ‘തിരുവാതിര’, ‘നാടന്‍പാട്ട്’, എന്നി കലകളിലും ആധുനിക സമൂഹത്തിലെ പ്രചാരമുള്ള ‘കപ്പിള്‍ ഡാന്‍സ്’ എന്നിവയിലും മത്സരം നടത്തുന്നു. ഓണനാളിലെ ‘മയൂര ടാലന്റ് ഷോ 2016’ പരിപാടി ഉത്സവമാക്കുവാന്‍ എല്ലാവരുടെയും അകമഴിഞ്ഞ സ്‌നേഹവും സഹകരണം പ്രതീക്ഷിക്കുന്നു. പ്രഥമ പരിപാടിയില്‍ ഞങ്ങളെ സഹായിച്ച ‘അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്’, ‘ജോയ് ആലുക്കാസ് ലണ്ടന്‍’, ‘കാവ്യ സില്ക്ക്‌സ് ലെസ്റ്റര്‍’ എന്നിവരോടുള്ള നിസ്സീമമായ കൃതജ്ഞത രേഖപ്പെടുത്തുകയാണ്. ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു പരിപാടി ഉത്ഘാടനം ചെയ്യുവാന്‍ എത്തിയ യുക്മ നാഷണല്‍ പ്രസിഡണ്ട് അഡ്വക്കേറ്റ് ഫ്രാന്‍സീസ് കവളകാട്ടിനോടും,കെറ്ററിംങ്ങിലെ ഡോക്ടര്‍ സിബിയോടും, സുരേഷ് നോര്‍ത്താംപ്ടന്‍ എന്നിവരോടുമുള്ള ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഒപ്പം പരിപാടിയുടെ വാര്‍ത്തകള്‍ പ്രസ്ധീകരിച്ചു ഞങ്ങലൂടെ ഈ എളിയ തപസ്യയെ ജനഹൃദയങ്ങളില്‍ എത്തിച്ച എല്ലാ മാധ്യമ സുഹുര്‍ത്തുക്കള്‍ക്കും നന്ദിയുടെ വാടാമലരുകള്‍ അര്‍പ്പിക്കുന്നു. ‘നൊസ്റ്റാള്‍ജ്ജിക്ക് മെമ്മറീസ് 2016’ പരിപാടിയുടെ തിരഞ്ഞെടുത്ത ഭാഗം കാണുക,
ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുക്കെയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചു അറിയുവാന്‍ tuneof.arts@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് Titus (Kettering) 07877578165, Ajith Paliath (Sheffield) 07411708055, Renil Covetnry 07877736686, Suresh Northampton 07903986970, Sudheesh Vashudevan( Kettering) 07990646498, Biju Kettering( Thrissur )07898127763
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല