സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ ബലാത്സംഗ ശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി പ്രേതമായി. ഡല്‍ഹിയിലെ പഞ്ചാബി ഭാഗിലാണ് സംഭവം. ഡല്‍ഹി ഇന്ത്യയുടെ ബലാത്സംഗ തലസ്ഥാനമാണെന്ന പരിഹാസം ശരിവക്കും വിധമാണ് യുവതികള്‍ക്ക് പ്രേതമായി അഭിനയിച്ച് ആക്രമണത്തില്‍ നിന്ന് രക്ഷ നേടേണ്ടി വരുന്നത്. പതിനേഴുകാരിയായ പെണ്‍കുട്ടിയാണ് അക്രമികളില്‍ നിന്ന് രക്ഷപെടാന്‍ പ്രേതമായി അഭിനയിച്ചത്.
പെണ്‍കുട്ടിയുടെ അനുഭവം വിവരിച്ച് സുഹൃത്ത് ഖ്യാതി ഖണ്ടേല്‍വല്‍ എന്നയാള്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. പോസ്റ്റ് ഇതിനകം വൈറലാകുകയും ചെയ്തു. മെയ് 8 ന് രാത്രി പത്ത് മണിയോടെ പഞ്ചാബ് ഭാഗിലെ മാര്‍ക്കറ്റ് റോഡിലൂടെ നടന്ന് പോകുകയായിരുന്ന പെണ്‍കുട്ടിയെ രണ്ട് പേര് പിന്തുടര്ന്നു.
കുറച്ചു ദൂരം പിന്തുടര്‍ന്ന യുവാക്കള്‍ പെണ്‍കുട്ടിയെ കടന്നു പിടിച്ചു. യുവാക്കളില്‍ നിന്ന് രക്ഷപെടാന്‍ മറ്റ് വഴിയില്ലെന്ന് വ്യക്തമായതോടെയാണ് പെണ്‍കുട്ടി പ്രേതമായി അഭിനയിച്ചത്. പെണ്‍കുട്ടി നിന്ന നില്പ്പില് ഉച്ചത്തില്‍ ചിരിക്കാനും തലയിട്ട് ഉലക്കാനും തുടങ്ങി. പെണ്‍കുട്ടിയുടെ പെരുമാറ്റം കണ്ട് ഭയന്ന യുവാക്കളില്‍ ഒരാള്‍ ഓടി രക്ഷപെട്ടു.
രണ്ടാമന് പിന്മാറുന്നില്ലെന്ന് കണ്ടതും തന്റെ കയ്യില്‍ മാന്തിയ ശേഷം രക്തം മുഖത്ത് പുരട്ടി ഇയാളെയും പെണ്‍കുട്ടി ഭയപ്പെടുത്തി. ഇത് കണ്ട് വിരണ്ടു പോയ രണ്ടാമന് ഉടനടി സ്ഥലം വിട്ടു. അതേമസയം ഫേസ്ബുക്ക് പോസ്റ്റില്‍ അക്രമികളായ യുവാക്കളുടെ പേരോ മറ്റു വിവരങ്ങളോ ചേര്‍ത്തിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല