സ്വന്തം ലേഖകന്‍: ‘അമ്മ’ ഒരാളുടെ മാത്രം അമ്മയാകരുത്, എല്ലാ മക്കള്‍ക്കും ‘അമ്മ’യാകണം, നടന്‍ സലീംകുമാര്‍. താരസംഘടനയായ അമ്മയില്‍ നിന്നും രാജി വക്കുന്നതായി വ്യക്തമാക്കി ജനറല്‍ സെക്രട്ടറി മമ്മൂട്ടിക്ക് അയച്ച കത്തിലാണ് സലീം കുമാര്‍ സംഘടനാ നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുന്നത്.
ഈ വരികള്‍ക്ക് പുറമെ ഈ കത്ത് തന്റെ രാജിയായി സ്വീകരിക്കണമെന്ന അഭ്യര്‍ത്ഥന മാത്രമാണ് സലീംകുമാറിന്റെ കത്തിലുള്ളത്. വാട്‌സ്ആപ്പ് വഴിയാണ് സലീംകുമാര്‍ രാജിക്കത്ത് നല്‍കിയത്. എന്നാല്‍ രാജിക്കാര്യത്തില്‍ മമ്മൂട്ടിയില്‍ നിന്ന് മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും സലീംകുമാര്‍ പറഞ്ഞു.
പത്തനാപുരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ബി ഗണേഷ് കുമാറിന് വേണ്ടി മോഹന്‍ലാല്‍ പ്രചരണത്തിന് പോയതില്‍ പ്രതിഷേധിച്ചാണ് സലീംകുമാര്‍ താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ചത്. താരങ്ങള്‍ തമ്മില്‍ മത്സരിക്കുന്ന പത്തനാപുരത്ത് മറ്റ് താരങ്ങള്‍ പ്രചരണത്തിന് ഇറങ്ങരുതെന്ന ധാരണ മോഹന്‍ലാല്‍ തെറ്റിച്ചുവെന്നാണ് സലീംകുമാറിന്റെ ആരോപണം.
സലീം കുമാര്‍ ആരോപിക്കുന്നത് പോലെ ഒരു തീരുമാനവും അമ്മ എടുത്തിട്ടില്ലെന്ന് സംഘടനാ ഭാരവാഹി കൂടിയായ നടന്‍ ഇടവേള ബാബു വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ പ്രചരണത്തിന് പോയത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമെന്നായിരുന്നു അമ്മ പ്രസിഡന്റ് ഇന്നസെന്റ് എം.പിയുടെ പ്രതികരണം. മോഹന്‍ലാലിനെ പിന്തുണച്ച് കൊല്ലത്തെ ഇടത് സ്ഥാനാര്‍ത്ഥി മുകേഷും നടന്‍ ദിലീപും അടക്കമുള്ളവരും രംഗത്ത് വന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല