സ്വന്തം ലേഖകന്‍: ലോക സമാധാനത്തിനായി രക്തസാക്ഷികളായ 124 പേര്‍ക്ക് യുഎന്നിന്റെ ആദരം, പട്ടികയില്‍ അഞ്ച് ഇന്ത്യക്കാരും. നാലു സമാധാന പാലകരും ഒരു സിവിലിയനുമുള്പ്പെടെ അഞ്ച് ഇന്ത്യക്കാരാണ് യുഎന്നിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എല്ലാവരും കഴിഞ്ഞ വര്‍ഷത്തെ യു.എന്‍ സമാധാന ദൗത്യത്തില്‍ പങ്കെടുത്തവരാണ്.
ഇവര്‍ക്ക് മരണാനന്തര ബഹുമതിയായി പുരസ്കാരം നല്കി ആദരിക്കും.ഹെഡ്കോണ്‍സ്റ്റബ്ള്‍ ശുഭ്കരണ്‍ യാദവ്, റൈഫ്ള്മാന് മനീഷ് മാലിക്, ഹവില്‍ദാര്‍ അമല്‍ ദേക, നായിക് രാകേഷ് കുമാര്‍, ഗഗന് പഞ്ചാബി എന്നീ ഇന്ത്യക്കാര്‍ക്കാണ് മരണാനന്തര ബഹുമതിയായി ഡാഗ് ഹാമര്‍സ്കോള്‍ഡ് മെഡല്‍ സമ്മാനിക്കുക.
യു.എന്നിന്റെ കോംഗോ സമാധാന ദൗത്യത്തിനിടെ കൊല്ലപ്പെട്ടവരാണ് ശുഭ്കരണും മനീഷും. ശുഭ്കരണ്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലിലും മനീഷ് ആഗസ്റ്റിലുമാണ് കൊല്ലപ്പെട്ടത്. യു.എന്‍ പ്രത്യേക സൈന്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിനിടെ കഴിഞ്ഞ ജൂണിലാണ് അമല്‍ ദേക കൊല്ലപ്പെടുന്നത്.
യു.എന്നിന്റെ ദക്ഷിണ സുഡാന് ദൗത്യത്തിനിടെ കഴിഞ്ഞ വര്‍ഷം ജൂണിലാണ് രാകേഷ് കൊല്ലപ്പെട്ടത്. യു.എന്നിന്റെ സന്നദ്ധ സേവകനായിരുന്ന ഗഗന് കഴിഞ്ഞ ജനുവരിയില്‍ കൊല്ലപ്പെടുകയായിരുന്നു. അന്താരാഷ്ട്ര സമാധാനപാലക ദിനത്തിലാണ് പുരസ്കാരങ്ങള്‍ സമ്മാനിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല