ബെന്നി തോമസ്: മെയ് മാസം ഇരുപത്തി എട്ടാം തിയതി വൂല്വെര് ഹാമ്പ്ടെനില് നടക്കുന്ന അഞ്ചാമത് ഇടുക്കിജില്ലാ സംഗമത്തിന്റെ ( IJS) എല്ലാവിദ ഒരുക്കങ്ങളും പൂര്‍ത്തിയായി. കേരളകര ഒന്നാകെ നിയമ സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനത്തിന്റെ കൊടുമുടിയില്‍ നില്ക്കുംബോളും കേരളീയര്‍ ഒന്നാകെ ഇന്ന് തങ്ങളുടെ നിയമ സഭാ സാമാജികനെ തെരഞ്ഞെടുക്കാന്‍ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോളും യുകെയില്‍ ഉള്ള ഇടുക്കിജില്ലക്കാരുടെ ഒത്തുചേരലിന് കൂട്ടായ്മക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് നമ്മുടെ ജില്ലയുടെ ജെനസേവകരായ ശ്രീ. റോഷി അഗസ്റ്റ്യന്‍ എം എല്‍ എ , ശ്രീ .എം ജയചന്ദ്രന് എം . എല്‍. എ എന്നിവര്‍ നാം എല്ലാവര്‍ഷവും നടത്തിവരുന്ന ഈ സ്നേഹ കൂട്ടായ്മക്ക്, നമ്മുടെ ചാരിറ്റിപ്രവര്ത്തങ്ങള്ക്ക് എല്ലാവിധ ആശംസകളും അറിയ്ച്ചിരിക്കുന്നു. നമ്മുടെ ഈ കൂട്ടായ്മ രാഷ്ട്രീയ ,ജാതി ,മത വിശുവാസതിനു അതീതമായി ഇടുക്കിജില്ലക്കാര്‍ തമ്മിലുള്ള സ്നേഹ ബെന്തത്തിനും അന്ന്യനാട്ടില്‍ കഴിയുമ്പോളും നമുടെ ജില്ലയുടെ പാരമ്പര്ര്യവും അയ്ക്കവും, സ്നേഹവും കാത്തുപരിപോഷിക്കുന്നതിനുള്ള ഒരു നല്ല ദിനമായി മാറട്ടെ എന്നും ഓരോ വര്‍ഷം കഴിയും തോറും അന്യനാട്ടില്‍ ജീവിക്കുന്നു എങ്കിലും ജെന്മ നാടിന്റെ മണവും ,കൂറും , സംസ്കാരവും അയവിറക്കി ഇടുക്കിജില്ലക്കാര്‍ തമ്മിലുള്ള സുഹുര്‍ത്ത് വലയത്തിന്റെ ആഴവും സ്നേഹവും വര്‍ധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനകള്‍ നടത്തുന്നതില്‍ ഇരുവരും പ്രത്യകമായ നന്ദി പ്രകാശിപ്പിച്ചു .
ഇടുക്കി ജില്ലയില്‍ ജനിച്ച്, ജീവിച്ച് യുകെയുടെ മണ്ണില്‍ യേശുവിന്റെ സന്ദേശം പ്രഹോഷിക്കുന്ന രക്സാം രൂപതാ കോര്‍ഡി നെറ്റൊര്, ഇടുക്കിജില്ലാ സംഗമത്തിന്റെ രേഷാധികാരി, ഹവാര്ടെന് പള്ളി വികാരി ഫാദര്‍ റോയ് കോട്ടയ്ക്കു പുറം എസ്. ഡി .വി . മുഖ്യ അതിഥി അയി നടക്കുന്ന പൊതു യോഗത്തില്‍ ഇടുക്കിജില്ലയില്‍ നിന്നും ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്ന മാതാപിതാക്കളും ചേര്‍ന്ന് തിരി തെളിക്കുന്നതോടെ അഞ്ചാമത് ഇടുക്കിജില്ലാ സംഗമത്തിന് തുടക്കം കുറിക്കുന്നു . ഈ സംഗമത്തില്‍ വെത്യസ്തമായ കലാ മത്സരങ്ങളും ഗാനമേളയും യുകെയില്‍ ഏറ്റവും പേരെടുത്ത കേറ്ററിംഗ് സ്ഥാപനത്തിന്റെ രുചികരമായ ഭഷണവും കുട്ടികള്‍ക്കുള്ള പ്രത്യക മെനുവും ഒരുക്കി ഇടുക്കിജില്ലാ സംഗമം കമ്മറ്റി എല്ലാവരെയും ഈ സംഗമത്തിലേക്കു ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നു .
ഇടുക്കിജില്ലാ സംഗമം ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിജില്ലയിലെ നിയോജക മന്ധലകളില് വിജിയ്കളാകുന്ന ജെനപ്രതിനിധികളെ പ്രവചിക്കാനുള്ള ഒരവസരം ഒരുക്കിയിരിക്കുന്നു ഏവര്‍ക്കും ഈ പ്രവചനത്തില്‍ പങ്കെടുക്കാം .നിങ്ങളുടെ പ്രവചനം ഈ മാസം 18 തിയതി വരെ ലഭിക്കുന്ന പ്രവചന ഇമെയില്‍ മാത്രമേ പരിഗണിക്കൂ നിങ്ങളുടെ പ്രവചനം info@idukkijillasangamam.co.uk അയക്കുക .കൃത്യമായ പ്രവചനം നടത്തുന്നവര്‍ക്ക് ഇടുക്കിജില്ലാ സംഗമത്തിന്റെ സമ്മാനം നല്‍കുന്നതാണ് .
ഇടുക്കിജില്ലാ സംഗമം (IJS) വൂല്വെര്ഹാംപ്ടെന് അഡ്രസ് ,
WoodCross Lane, Bliston, WV14 9BX.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല