സ്വന്തം ലേഖകന്‍: ഗാന്ധിജിയുടെ പേരമകനെ വൃദ്ധ സദനത്തില്‍ നിന്ന് കരകയറ്റാന്‍ നരേന്ദ്ര മോദിയുടെ സഹായം. ഡല്‍ഹിയിലെ വൃദ്ധ സദനത്തില്‍ കഴിയുന്ന മഹാത്മാ ഗാന്ധിയുടെ പൗത്രന് കനുഭായ് രാംദാസ് ഗാന്ധിയെത്തേടി ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായ വാഗ്ദാനം എത്തിയത്.
കനുവും ഭാര്യയും കഴിയുന്ന വൃദ്ധ സദനം സന്ദര്‍ശിച്ച കേന്ദ്ര സാംസ്കാരിക മന്ത്രിയുടെ ഫോണ്‍മുഖേനയാണ് മോദി കനുബായിയെ വിളിച്ച് സംസാരിച്ചത്. കനുശിവലക്ഷ്മി ദമ്പതികള്‍ വൃദ്ധസദനത്തില്‍ കഴിയുന്നെന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ട പ്രധാനമന്ത്രി കാര്യങ്ങള്‍ തിരക്കാന്‍ സാംസ്കാരിക മന്ത്രിയെ ചുമതലപ്പെടുത്തുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.
ഏറെനേരം മോദിയും കനുബായിയും തമ്മില്‍ സന്തോഷപൂര്‍വം സംസാരിച്ചുവെന്നറിയിച്ച മന്ത്രി എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചതായും പറഞ്ഞു. ഇരുവരെയും ഏറ്റെടുക്കാനും സൗകര്യങ്ങളൊരുക്കാനും തയാറാണെന്ന് കേരളത്തില്‍നിന്നുള്ള ചില സാമൂഹിക സംഘടനകള്‍ നേരത്തെ അറിയിച്ചിരുന്നു.
ഡല്‍ഹിയിലെ ഒരു വൃദ്ധ സദനത്തിലെ അന്തേവാസിയായാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് ഗുരു വിശ്രാം വൃദ്ധാശ്രമത്തിലേക്ക് ഭാര്യ ഡോ. ശിവലക്ഷ്മിയെയും കൂട്ടി കനുഭായ് ഗാന്ധി എത്തിയത്.
പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള ഈ വൃദ്ധ സദനത്തില്‍ ഓര്‍മനഷ്ട രോഗമുള്ളവരും മാനസികശാരീരിക തളര്‍ച്ചയുള്ളവരുമായ അന്തേവാസികളാന് അധികവും. മക്കളില്ലാത്ത ഈ ദമ്പതിമാര്‍ നാലു പതിറ്റാണ്ട് അമേരിക്കയില്‍ സേവനമനുഷ്ഠിച്ച് 2014 ലാണ് ഇന്ത്യയിലേക്ക് തിരിച്ചത്തെിയത്.
രണ്ടു വര്‍ഷം വിവിധ ആശ്രമങ്ങളിലായി കഴിഞ്ഞിരുന്ന ഇവര്‍ ഈ മാസം ഡല്‍ഹിയിലേക്ക് മാറുകയായിരുന്നു. ഗാന്ധിജി വെടിയേറ്റ് മരിക്കുമ്പോള്‍ 17 വയസ്സായിരുന്നു കനുവിന്. തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്റു അമേരിക്കന്‍ അംബാസഡര്‍ ജോണ്‍ കെന്നത്ത് ഗാല്ബ്രൈത്തിന്റെ സഹായത്തോടെ മസാചൂസറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍ അപൈ്ളഡ് മാതമാറ്റിക്സ് പഠിക്കാന്‍ കനുവിനെ അയച്ചു.
നാസയിലും അമേരിക്കന്‍ പ്രതിരോധ വിഭാഗത്തിലും ഗവേഷകനായി ജോലി ചെയ്ത കനു ബോസ്റ്റണില്‍ അധ്യാപികയായിരുന്നു ശിവലക്ഷ്മിയെ വിവാഹം കഴിച്ചു. വര്‍ധ, നവ്രാസി എന്നിവിടങ്ങളിലെ സേവാശ്രമങ്ങളില്‍ താമസിച്ച ശേഷമാണ് ഇവര്‍ ഡല്‍ഹിയില്‍ എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല