സ്വന്തം ലേഖകന്‍: സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പു വരുത്തിയാല്‍ മാത്രം ഇന്ത്യയിലേക്കെന്ന് വിജയ് മല്യ. തിരിച്ചു വന്ന് നിയമ നടപടികള്‍ നേരിടാന്‍ ഒരുക്കമാണെന്ന് പറഞ്ഞ വിജയ് മല്യ ഒപ്പം നിരവധി ഉപാധികളും മുന്നോട്ടു വക്കുന്നു.
കുടിശ്ശികയായ വന്‍തുക തിരിച്ചടക്കാതിരിക്കില്ലെന്നും യുനൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡിന്റെ (യു.ബി.എല്‍) ഡയറക്ടര്‍ ബോര്‍ഡ് യോഗത്തെ വിഡിയോ കോണ്‍ഫറന്‍സിലൂടെ മല്യ അറിയിച്ചു. വായ്പാ തുക ഉടന്‍ തിരിച്ചടക്കാന്‍ ശ്രമം നടത്തുമെന്ന് മല്യ ഉറപ്പുനല്‍കി. കൂടുതല്‍ തുക നല്‍കാനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതര്‍ക്ക് മുമ്പാകെ പുതിയ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണ് മല്യയുടെ പ്രതീക്ഷയെന്ന് യു.ബി ഡയറക്ടര്‍മാരിലൊരാളായ കിരണ്‍ മജുംദാര്‍ ഷാ പറഞ്ഞു. ഇംഗ്ളണ്ടില്‍ കഴിയുന്ന മല്യക്ക് ഡയറക്ടര്‍ ബോര്‍ഡും യു.ബി ഗ്രൂപ്പിന്റെ പങ്കാളികളായ ഹിനെകന് കമ്പനിയും പിന്തുണ അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല