1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2016

അപ്പച്ചന്‍ കണ്ണഞ്ചിറ: യൂറോപ്പിലെ പ്രഥമ സീറോ മലബാര്‍ പേഴ്‌സണല്‍ പാരീഷ് ആയ പ്രസ്റ്റനിലെ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വെച്ചു ‘വിസിറ്റേഷന്‍ 2016’ മെയ് 20ന് വെള്ളിയാഴ്ച ഭക്തി നിര്‍ഭരമായി ആഘോഷിക്കുന്നു.സെഹിയോന്‍ യു കെ മിനിസ്റ്റ്രിയുടെ ഡയറക്ടരും, പ്രശസ്ത വചന പ്രഘോഷകനുമായ ഫാ.സോജി ഓലിക്കല്‍ മാതാവിന്റെ ‘സന്ദര്‍ശന തിരുന്നാള്‍’ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതാണ്.

വന്ധ്യയായിരുന്ന എലിസബത്ത് പുണ്യവതി ദിവ്യ കൃപയാല്‍ ഗര്‍ഭിണിയായ സന്തോഷ വാര്‍ത്ത അറിഞ്ഞു അവരെ സന്ദര്‍ശിക്കുവാനും,പരിചരിക്കുവാനും ആയി പരിശുദ്ധ അമ്മ തീരുമാനിച്ചു.എലിസബത്തിന്റെ ഭവനത്തില്‍ എത്തിച്ചേര്‍ന്ന
മാതാവിനെ ആലിംഗനം ചെയ്തു വരവേല്‍ക്കെ എലിസബത്ത് പരിശുദ്ധാല്‍മ്മാവിനാല്‍ അഭിഷിക്തയാവുകയും,പുണ്യവതിയുടെ ഉദരത്തില്‍ വെച്ച് ഗര്‍ഭസ്ഥ ശിശു (സ്‌നാപക യോഹന്നാന്‍) മാതാവിന്റെ ഉദരത്തിലുള്ള ഉണ്ണിയേശുവിന്റെ സാന്നിദ്ധ്യത്തില്‍ സന്തോഷത്താല്‍ കുതിച്ചു ചാടുകയും ചെയ്തുവത്രേ.’നീ സ്ത്രീകളില്‍ അനുഗ്രഹീതയും, നിന്റെ ഉദരത്തില്‍ ഉരുവായ കുഞ്ഞു അനുഗ്രഹീതനും. എന്റെ കര്‍ത്താവിന്റെ അമ്മ അരികെ വന്നതില്‍ ഞാന്‍ എത്രയോ ഭാഗ്യവതി’ എന്ന് എലിസബത്ത് ഉറക്കെ ഘോഷിച്ചുവത്രേ. പരിശുദ്ധ അമ്മയുടെ ആ മഹാ സന്ദര്‍ശനമാണ് പ്രസ്റ്റനില്‍ പരിശുദ്ധമായി ആചരിക്കുന്നത്.

‘സന്ദര്‍ശന തിരുന്നാള്‍’ ലോകമെമ്പാടും വലിയ ആഘോഷമായി ആചരിച്ചുപോരുന്നു.’ജീവിക്കുന്ന സക്രാരിയായ’ പരിശുദ്ധ അമ്മയുടെ സന്ദര്‍ശന തിരുന്നാള്‍ തീര്‍ത്ഥാടക സമൂഹത്തിനു ഏറെ കൃപാ വര്‍ഷ അനുഭവവും,ദമ്പതികള്‍ക്ക് സന്താന ഭാഗ്യവും, ഗര്‍ഭിണികള്‍ക്ക് സൌഖ്യവും ലഭിക്കപ്പെടുന്നതായി ലോകമെമ്പാടും അനേകര്‍ സാക്ഷ്യപ്പെടുത്തുന്നു.

മെയ് 20ന് വെള്ളിയാഴ്ച വൈകുന്നേരം 5:00 മണിക്ക് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. ആഘോഷമായ പരിശുദ്ധ കുര്‍ബാന,പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പ്,വചന സന്ദേശം,സൌഖ്യ ശുശ്രുഷ,ദിവ്യ കാരുണ്യ പ്രദക്ഷിണം തുടങ്ങിയ ആത്മാവിന്റെ നിറവിന് ഹേതുവാകുന്ന തിരുക്കര്‍മ്മങ്ങള്‍ രാത്രി 9:00 വരെ തുടരും.തുടര്‍ന്ന് രാത്രി 12:00 മണി വരെ അനുഗ്രഹസാന്ദ്രമായ നൈറ്റ് വിജിലും ഉണ്ടായിരിക്കുന്നതാണ്.

ഭക്തി പുരസ്സരം തിരുക്കര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്ന് പരിശുദ്ധാല്‍മ്മ അഭിഷേകം പ്രാപിക്കുവാനും,മാതാവിന്റെ മാദ്ധ്യസ്ഥ അനുഗ്രഹീത കൃപ ലഭിക്കുന്നതിനും എല്ലാ വിശ്വാസികളെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി ഇടവകാ വികാരി ഫാ.മാത്യു ചൂരപൊയികയില്‍
അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.