സ്വന്തം ലേഖകന്‍: അമേരിക്കയില്‍ കാറപകടത്തില്‍ മരിച്ച അമ്മയുടെ വയറ്റില്‍ നിന്ന് ജീവനോടെ കുഞ്ഞിനെ പുറത്തെടുത്തു. കാപ് ഗിരാര്ഡ്യുവിലെ വീട്ടില്‍ നിന്ന് മിസ്സൂറിയിലെ ആശുപത്രിയിലേക്കുള്ള യാത്രയിലാണ് പൂര്‍ണ ഗര്‍ഭിണിയായ ഇലെര്‍ അപകടത്തില്‍പ്പെട്ടത് ഇലെര്‍ സഞ്ചരിച്ച എസ് യു വി ഒരു ട്രാക്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇലെറിന് അവിടെയത്തെിയ പൊലീസ് കൃത്രിമ ശ്വാസോച്ഛോസം നല്കി ആശുപത്രിയിലേക്ക് കൊണ്ടു പോയി. എന്നാല്‍ ആശുപത്രിയില്‍ എത്തും മുമ്പേ ഇലെര്‍ മരിക്കുകയായിരുനു. ഒട്ടും സമയംകളയാതെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തു.
ഡോക്ടര്‍മാരെ അത്ഭുതപ്പെടുത്തി ആരോഗ്യത്തോടെ ജനിച്ച കുഞ്ഞിനെ വെന്റിലേറ്ററിലേക്ക് മാറ്റി. മാഡിസണ്‍ എന്ന് പേരിട്ട കുഞ്ഞിന് രണ്ട് കിലോയോളം ഭാരമുണ്ട്. അമ്മയുടെ മരണത്തോടെ ഓക്സിജന്‍ കിട്ടാതെ കുഞ്ഞിന്റെ തലച്ചോറിന് വല്ല പരിക്കും സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം ഡോക്ടര്‍മാര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
‘പിറക്കാനിരിക്കുന്ന കുഞ്ഞിനുവേണ്ടി ജീവിതം മുഴുവന്‍ ഉഴിഞ്ഞുവെച്ചിരിക്കുകയായിരുന്നു എന്റെ മകള്‍. ഇപ്പോള്‍ അമ്മയില്ലാത്ത കുഞ്ഞായി ഇവള് വളരണം’, ഇലെറിന്റെ അമ്മ പട്രീഷ്യ നൈറ്റ് മാധ്യമങ്ങളോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല