1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2016

സാബു ചുണ്ടക്കാട്ടില്‍: ആത്മ നിര്‍വൃതിയില്‍ മാഞ്ചസ്റ്റര്‍ മലയാളികള്‍, സെന്റ്. ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയ കൂദാശ മെയ് 27, 28, 29 തീയതികളില്‍. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ നാലാമത് ദേവാലയമായ സെന്റ്. ജോര്‍ജ് ഓര്‍ത്തഡോക്‌സ് മാഞ്ചസ്റ്റര്‍ ദേവാലയത്തിന്റെ കൂദാശയും പരിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഈ മാസം 27, 28, 29 തീയതികളില്‍ അഭിവന്ദ്യ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു.

മാഞ്ചസ്റ്റര്‍ ഓര്‍ത്തഡോക്‌സ് കൂട്ടായ്മയുടെ സ്വന്തം ദേവാലയം എന്ന ചിരകാലാഭിലാഷം ദൈവകൃപയാല്‍ പൂവണിയുകയാണ്. ഏകദേശം 5 ലക്ഷം പൌണ്ട് ചിലവഴിച്ചു അതിമനോഹരമായി പണി കഴിപ്പിച്ച ദേവാലയം കേരളീയ ശൈലിയോട് സാമ്യം ഉള്ളതാണ്.

റവ. ഫാ. വര്‍ഗീസ് മാത്യുവിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങളുടെ കഠിന പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഈ ദേവാലയം ഇത്രയും വേഗം പണി പൂര്‍ത്തിയാക്കിയത്. 2004 ല്‍ റവ. ഫാ. ഹാപ്പി ജോര്‍ജിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ഈ പ്രാര്‍ത്ഥന കൂട്ടായ്മ ഇന്ന് നൂറോളം കുടുംബങ്ങള്‍ അടങ്ങിയ യുകെയിലെ തന്നെ വലിയ ഒരു ദേവാലയം ആണ്.

27 ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെ ആരംഭിക്കുന്ന ദേവാലയ കൂദാശയുടെ ആദ്യ ഭാഗം 8 മണിയോടെ അവസാനിക്കുകയും 28 ന്, ശനിയാഴ്ച രാവിലെ 7 മണിയോടെ ആരംഭിക്കുന്ന ദേവാലയ കൂദാശയുടെ രണ്ടാം ഭാഗവും വി. കുര്‍ബാനയും 1 മണിയുടെ പൊതുയോഗത്തോടെ അവസാനിക്കുകയും ചെയ്യും.29 നു ഞായറാഴ്ച രാവിലെ 8.30 നു ആരംഭിക്കുന്ന പരിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ ഉച്ചക്ക് 12 മണിയുടെ ഭക്തിനിര്‍ഭരമായ റാസയോടെ പര്യവസാനിക്കും.

എല്ലാ യുകെ വിശ്വാസികളും ഈ പരിശുദ്ധ ദേവാലയ കൂടാശയിലും പരിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ ഇടവക വികാരി റവ. ഫാ. വര്‍ഗീസ് മാത്യു ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റോയി സാമുവേല്‍ (സെക്രട്ടറി): 07863360671

എബ്രഹാം ജോസഫ്: 07846869098

വിലാസം:

ബ്രോണ്‍ലോ വേ, ഹല്ലിവെല്‍, ബോള്‍ട്ടന്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.