സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ പേമാരിയില്‍ 37 മരണം, 150 പേരെ മണ്ണിടിച്ചിലില്‍ കാണാതായി. കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന ശ്രീലങ്കന്‍ ഗ്രാമങ്ങളില്‍ നിന്ന് 137,000 പേര് പലായനം ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.
കൊളംബോ അടക്കം 19 സംസഥാനങ്ങളില്‍ മഴ ദുരിതം വിതച്ച് പെയ്തിറങ്ങുകയാണ്. ദുരിത കേന്ദ്രങ്ങളില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ബോട്ടുകളും ഹെലികോപ്ടറുകളും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം.
135,000 പേരെ സംഭവ സ്ഥലത്തു നിന്ന് മാറ്റി പാര്‍പ്പിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ആറു വര്‍ഷത്തിനിടെ ശ്രീലങ്കയിലുണ്ടാകുന്ന ഏറ്റവും വലിയ മഴക്കെടുതിയാണിത്. 2014 ല്‍ ഉണ്ടായ മഴക്കെടുതിയില്‍ ഇവിടെ 6,0000 പേര്‍ക്ക് കിടപ്പാടം നഷ്ടമായിരുന്നു.
ശ്രീലങ്കയിലെ 25 ജില്ലകളില്‍ 19 എണ്ണവും പ്രളയ ഭീഷണിയുടെ നിഴലിലാണ്. കടപുഴകി വീണ മരങ്ങള്‍ തലസ്ഥാന നഗരമായ കൊളംബോയില്‍ ഗതാഗത തടസുമുണ്ടാക്കുന്നുണ്ട്. ഒപ്പം മഴയില്‍ പാളങ്ങള്‍ ഒലിച്ചു പോയതിനാല്‍ ട്രെയിന്‍ ഗതാഗതവും താറുമാറായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല