ജപ്പാനീസ് കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ട പുതിയ മോഡലായ ലിവ ഇന്ത്യന്‍ നിരത്തിലിറക്കി. ലിവയുടെ പെട്രോള്‍ മാതൃകയാണ് പുറത്തിറക്കിയിരിക്കുന്നത്.
ചെറിയ വാഹന വിഭാഗത്തില്‍പ്പെടുന്ന ലിവക്ക് 3.99 ലക്ഷത്തിനും 5.99 ലക്ഷത്തിനും ഇടക്കാണ് വില. ഈ വിഭാഗത്തിലെ ടൊയോട്ടയുടെ ആദ്യ കാറാണ് ലിവ. ഏപ്രിലില്‍ നിരത്തിലിറക്കാനായിരുന്നു കമ്പനി തീരുമാനിച്ചിരുന്നത്. പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ എറ്റിയോസിന്റെ സ്വീകാര്യത അറിയാനായിരുന്നു നീട്ടിവച്ചത്.
ബാഗ്ലുരില്‍ രണ്ടാമത്തെ നിര്‍മ്മാണ യൂണിറ്റ് തുടങ്ങാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 3.200 കോടി നിക്ഷേപിച്ചു കഴിഞ്ഞു.
ഏതായാലും ലിവയുടെ കടന്നുവരവോടെ അനുദിനം വളര്‍ന്ന് കെണ്ടിരിക്കുന്ന ഇന്ത്യന്‍ ചെറുകാര്‍ വിപണി കൂടുതല്‍ ചൂടുപിടിക്കുമെന്നും ഒപ്പം മാരുതിയടക്കമുള്ള എതിരാളികളെ വിലകുറക്കാന്‍ പ്രേരിപ്പിക്കുമെന്നും പ്രതീക്ഷിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല