സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ മഴക്കെടുതിയും മണ്ണിടിച്ചിലും തുടരുന്നു, മരണം 58 ആയി, 300,000 പേര് ദുരിതത്തില്‍. ചൊവ്വാഴ്ച തുടങ്ങിയ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 58 ആയി. കാണാതായ 130 പേരെക്കുറിച്ച് ഇനിയും വിവരമൊന്നുമില്ല. 220 കുടുംബങ്ങളുള്ള മൂന്നു ഗ്രാമങ്ങളാണ് പൂര്‍ണമായും മണ്ണിനടിയില്‍പ്പെട്ടു കിടക്കുന്നത്.
മധ്യ ശ്രീലങ്കയിലെ അരനായകയിലാണ് കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായത്. 300000 പേരെ ദുരന്തം ബാധിച്ചതായി മാധ്യമങ്ങള്‍ പറയുന്നു. പലയിടത്തും 30 അടിയോളം ഉയരത്തില്‍ ചെളി പുതഞ്ഞു കിടക്കുകയാണെന്നും ഇതിനകത്ത് പെട്ടവര്‍ ജീവിച്ചിരിക്കാന്‍ ഒരു സാധ്യതയുമില്ലെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
220,000 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി ശ്രീലങ്കന്‍ സൈന്യം അറിയിച്ചു. വന്‍ ഗര്‍ത്തം രൂപപ്പെട്ടതിനാല്‍ 6300 പേര് ഒറ്റപ്പെട്ട നിലയിലാണ്. 156 പേരെയാണ് രക്ഷപ്പെടുത്തിയതെന്നും സൈന്യം പറഞ്ഞു. മഴക്കാലത്ത് ശ്രീലങ്കയില്‍ മണ്ണിടിച്ചില്‍ വ്യാപകമാണ്. കൃഷിക്കായി മരങ്ങള്‍ മുറിച്ചതാണ് കാരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല