തോമസ് കെ ആന്റണി: നവ സുവിശേഷവത്ക്കരണത്തിനായി ദിവ്യകാരുണ്യ ആരാധനയും ജപമാലയും വെള്ളിയാഴ്ച ടോട്ടന്‍ഹാമില്‍. സെഹിയോന്‍ യുകെയുടെ ഭാഗമായി മരിയന്‍ ഇവാഞ്ചലൈസേഷന്‍ മിഷന് മറുഭാഷക്കാരായ ജനതയോട് ചേര്‍ന്ന് ടോട്ടന്‍ഹാം കത്തോലിക്ക ദേവാലയത്തില്‍ മെയ് 27ന് വെള്ളിയാഴ്ച രാത്രി 10 മണി മുതല്‍ ശനിയാഴ്ച രാവിലെ 10 മണി വരെ ദിവ്യകാരുണ്യ സന്നിധിയില്‍ ജപമാല ചൊല്ലി ഈ നാടിന്റെ സുവിശേഷവത്ക്കരണത്തിനും അഭിവൃദ്ധിക്കും വേണ്ടി പ്രാര്‍ത്ഥന നടത്തുന്നു.
വെള്ളിയാഴ്ച രാത്രി 10 മണിക്ക് ദൈവസ്തുതി ആരാധനയോടെ ആരംഭിക്കുന്ന ശുശ്രൂഷ ഇടവക വികാരിയും മരിയന്‍ ഇവാഞ്ചലൈസേഷന്‍ മിഷന് ലണ്ടന്‍ സ്പിരിച്വല്‍ ഡയറക്ടറുമായ ഫാ. ജോണ്‍ ബക്ലിയുടെ ദിവ്യ കാരുണ്യത്തെ കുറിച്ചുള്ള പ്രഭാഷണം, ജപമാല, കരുണയുടെ ജപമാല, വിവിധ നിയോഗങ്ങള്‍ക്കായുള്ള മാധ്യസ്ഥ പ്രാര്‍ത്ഥന. ശനിയാഴ്ച രാവിലെ വിശുദ്ധ കുര്‍ബ്ബാനയോടെ അവസാനിക്കും.
‘നിങ്ങളെ അയച്ചിരിക്കുന്ന നഗരങ്ങളുടെ സമാധാനത്തിനായി യത്നിക്കുവിന്‍, അവയ്ക്ക് വേണ്ടി കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കുവിന്‍. നിങ്ങളുടെ ക്ഷേമം അവയുടെ ക്ഷേമത്തെ ആശ്രയിച്ചാണിരിക്കുന്നത്.’ എന്ന ദൈവവചന പ്രകാരം മാദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കുവാന്‍ താല്പര്യപ്പെടുന്നവരെ സ്വാഗതം ചെയ്യുന്നു.
വിലാസം:
St Francis De Sales R.C. Church
729 High Rd, Tottenham N17 8AG
കൂടുതല്‍ വിവരങ്ങള്‍ക്ക്:
തോമസ്: 07903867625
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല